വര്‍ഷങ്ങളായി പറഞ്ഞു തരുന്നതല്ലേ?
പെണ്‍കുട്ടികളായാല്‍ കുറെ അടക്കവും ഒതുക്കവും ഒക്കെ വേണം,
ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേടു ഇലയ്ക്ക് തന്നെയാണ്....ഇല്ലെങ്കില്‍ ദാ ഇങ്ങനെയിരിക്കും .
തസ്നി ബാനു എന്ന "ഭീകര സ്ത്രീ " ക്കെതിരെ പൌര സമൂഹത്തിന്റെ താക്കീത്.
എന്താണവര്‍ ചെയ്ത കുറ്റം ?
കാക്കനാട് സെസിലുള്ള ഒരു ബി.പി.ഒ സ്ഥാപനത്തില്‍ ഡോക്യുമെന്റ് സ്പെഷലിസ്റ്റായി ജോലി ചെയ്യുന്ന തെസ്നി ബാനു കമ്പനി വാഹനം ലഭിക്കാതിരുന്നപ്പോള്‍ സുഹൃത്തിന്റെ ബൈക്കില്‍ കയറി ഓഫീസില്‍ പോയി.( കമ്പനി വാഹനം ലഭിക്കാതിരുന്നപ്പോള്‍ അന്ന് അവധി എടുക്കാമായിരുന്നല്ലോ, എന്തിന് ഒരു അന്യപുരുഷന്റെ കൂടെ പുറത്തുപോകണം........! കലികാലം...!കലികാലം...!) .
കാക്കനാട് എന്ജിഒ ക്വാട്ടേഴ്സിനു സമീപത്തുള്ള കടയില്‍ ചായകുടിച്ചു മടങ്ങുമ്പോള്‍ ഓട്ടോയിലെത്തിയ സംഘം ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.കൂടെയുള്ള സുഹൃത്തിനെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. "ബാംഗ്ലൂരിലേതുപോലെ ജീവിക്കാന്‍ ഇവിടെ സമ്മതിക്കില്ല" എന്നു പറഞ്ഞായിരുന്നു അക്രമം.(സ്ത്രീകളും പുരുഷന്മാരും തമ്മില്‍ സൌഹൃദമെന്നോ...! അസംബന്ധം..! അസംബന്ധം..!)
സംഭവം പോലിസ് സ്റ്റേഷനില്‍ പറഞ്ഞപ്പോള്‍ written complaint ഇല്ലാത്തതിനാല്‍ ഒരു നടപടിയും എടുത്തില്ല.(കുടുംബത്തില്‍ പിറന്ന സ്ത്രീകളാണെങ്കില്‍ മിണ്ടാതെ ക്ഷമിക്കണം ആയിരുന്നു..അതല്ലേ ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി...!)
ഇത് മാത്രമല്ല, വിവരം മാധ്യമങ്ങളുടെ മുന്പില് എത്തിക്കുകയും ചെയ്തു..
സ്ത്രീകൂട്ടായ്മ സംസ്ഥാനസമിതി അംഗമാണ് തസ്നി ബാനു... ( ....!)
ഇവരെയൊക്കെ പഠിപ്പിക്കാനും ജോലി നോക്കാനും വിടുന്ന മാതപിതാക്കളെയാണ് ആദ്യം തല്ലേണ്ടത്..!
പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി ജീവിക്കാനാണ് ആദ്യം പഠിക്കേണ്ടത്.
ഈ സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ചുമ്മാ ഒരു രസത്തിനു പറയാമെന്നല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ പാടുണ്ടോ?
പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി ജീവിക്കാനാണ് ആദ്യം പഠിക്കേണ്ടത്.
ReplyDeleteNo comments !!!
ReplyDeleteഹും അമ്മയെ തല്ലിയാലും രണ്ടു വശം എന്നാണല്ലോ. എന്നാലും.........ആ എനിക്കൊന്നുമറിയില്ല
ReplyDeleteസ്ത്രീ സ്വാതന്ത്രം പുലരട്ടെ...
ReplyDeleteഎന്താപ്പോ പറയാ...!!
ReplyDelete:)
ReplyDeletehttp://www.youtube.com/watch?v=JilH-Ubj_QQ&feature=youtu.be
ReplyDeleteohh ! its shocking....!
ReplyDelete"തസ്നി ബാനുവിന് മാനമാണോ ജോലിയാണോ വലുത് "
ReplyDeleteഹ ഹ ഹ കൊള്ളാം പൌരസമിതിക്കാരാ