Thursday, August 4, 2011

പരിസര പഠനം

സീന്‍ ഒന്ന് : വീട് , സ്ഥലം എവിടെയും ആകാം
 "ഞാനിനി കമ്പ്യൂടര്‍ പരീക്ഷക്ക്‌  തോറ്റുപോയാല്‍ കാരണം ചോദിച്ചു വന്നേക്കരുത് "
മകന്‍ സമരത്തിലാണ്. രാവിലെയും ഉച്ചക്കും ഒന്ന് കഴിച്ചിട്ടില്ല..
വീട്ടിലുണ്ടായിരുന്ന ഒരേയൊരു കമ്പ്യൂടര്‍ ,  എന്ജിനീയറിംഗ്  പ്രവേശനം കിട്ടിയ ഏട്ടന്‍ ഹോസ്റലില്‍ കൊണ്ടു പോയതിന്റെ പ്രതിഷേധമാണ്.
രാത്രിയില്‍ വീട്ടുകാര്‍ സന്ധി സംഭാഷനതിനോരുങ്ങി , "മോനെ രണ്ടു മാസത്തിനുള്ളില്‍ നിനക്കും വാങ്ങിച്ചു തരാം , നീയൊന്നു ക്ഷമിക്കു "
" അടുത്ത പതിനഞ്ചാം തീയതിക്കുള്ളില്‍ എനിക്ക് കമ്പ്യൂടര്‍ വാങ്ങി തന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെ കാണിച്ചു തരാം"
മകന്റെ ജീവന് വലിയ വില കല്പിക്കുന്ന അധ്യാപക ദമ്പതികള്‍ അടുത്ത മാസാദ്യമേ പി എഫ് ലോണെടുത്ത് കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്തു.

സീന്‍ രണ്ട്: : മറ്റൊരു വീട് , സ്ഥലം എവിടെയും ആകാം
പരീക്ഷയില്‍ രണ്ട് പേപ്പറിന് തോല്‍ക്കാന്‍ കാരണം അന്വേഷിച്ചപ്പോള്‍ മകള്‍ പറഞ്ഞു .
"ക്ലാസ്സില്‍ ശരിയായി ഒന്നും പഠിപ്പിക്കുന്നില്ല. മറ്റു കുട്ടികളൊക്കെ മൊബൈല്‍ ഫോണിലൂടെ പരസ്പരം ഡിസ്കസ് ചെയ്താണ് പഠിച്ചത്. എനിക്ക് മാത്രം ............."
വീട്ടില്‍ ലാന്‍ഡ്‌ ഫോണും അച്ഛനും അമ്മയ്ക്കും മൊബൈല്‍ ഫോണും ഉണ്ടല്ലോ എന്ന് തിരിച്ചു ചോദിക്കാനൊന്നും മെനക്കെട്ടില്ല , ബാങ്ക് മാനേജരായ അച്ഛന്‍. രണ്ട് ലക്ഷം ചെലവാക്കി വാങ്ങിച്ച എന്ജിനീയറിംഗ് സീറ്റാണ് , പാവം മകള്‍ ഒരു മൊബൈല്‍ അല്ലെ ചോദിച്ചുള്ളൂ , ഇതും
കൂടെ വാങ്ങിച്ചു  കൊടുത്തേക്കാം .
മകള്‍ തോറ്റ രണ്ട് പരീക്ഷകളും പാസായി. പക്ഷെ പുതിയ സെമസ്ടരിലെ അഞ്ചെണ്ണം തോറ്റു.
 
സീന്‍ മൂന്ന് .തെക്കുംഭാഗം(ചവറ)
 
രാത്രി ഒന്നരയ്ക്കു പുലരുന്ന ദിനങ്ങളാണ് അനുവിന്‍േറത്. രണ്ടുമണിയാകുമ്പോഴേക്കും അവള്‍ കക്കാപ്പുരയില്‍ എത്തിയിട്ടുണ്ടാവും. കായലില്‍നിന്നു വാരി വൃത്തിയാക്കി പുഴുങ്ങിയ കക്കയില്‍നിന്ന് ഇറച്ചി വേര്‍തിരിക്കലാണ് പിന്നെ പണി. മുതിര്‍ന്ന സ്ത്രീകളോടൊപ്പം അഞ്ചുമണിവരെ ആ ജോലി തുടരും.പിന്നെ പാലുകൊണ്ട് നടയ്ക്കാവിലേക്ക്. അവിടെയാണ് ചന്ത. 200 രൂപയ്ക്കുള്ള പാല്‍ കുപ്പിയിലാക്കി കച്ചവടത്തിന്, അവിടെയുള്ള വല്യമ്മയുടെ വീട്ടില്‍ എത്തിക്കും. തിരികെ വീണ്ടും കക്കാപ്പുരയില്‍ ഏഴുമണിവരെ ജോലി. വീട്ടിലെത്തി എരുത്തില്‍ വൃത്തിയാക്കിയശേഷം കൊല്ലം എസ്.എന്‍.കോളേജിലേക്ക്. വൈകിട്ട് വീണ്ടും ഏഴുമണിവരെ കക്ക വൃത്തിയാക്കല്‍. പകല്‍ മുഴുവനുമുള്ള അലച്ചില്‍ കാരണം രാത്രി എട്ടു മണിയാകുമ്പോഴേക്കും ഉറക്കം വരാന്‍ തുടങ്ങും. വീണ്ടും രാവിലെ ഒന്നരക്ക് എഴുന്നേല്‍ക്കണം ...
 
ഈ വര്‍ഷത്തെ കേരള യൂണിവേഴ്‌സിറ്റി ഡിഗ്രി സുവോളജി പരീക്ഷയില്‍ ആയിരത്തില്‍ 955 മാര്‍ക്ക് വാങ്ങി ഒന്നാംറാങ്ക് നേടിയ മിടുക്കിയാണ്  ചവറ തെക്കുംഭാഗം നടുവത്തുചേരി സ്വദേശിയായ അനു.


മത്സ്യപ്പണിക്ക് പോയിരുന്ന അച്ഛന്‍ രഘുനാഥനും കയര്‍പണിക്കാരിയായ അമ്മ ഗീതയും അനിയത്തി അച്ചുവും ജോയിഭവനം എന്ന അഞ്ചു സെന്റിലെ പുരയോടു ചേര്‍ന്ന തൊഴുത്തിലെ 5 പശുക്കളും ചേര്‍ന്നാല്‍ അനുവിന്റെ ജീവിതചിത്രമായി

കക്ക വാരലിലൂടെ പിതാവിനു ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അനു പ്ലസ് ടു വരെ പഠിച്ചത്.  ഇതിനിടെ അച്ഛനെ ബാധിച്ച അര്‍ബുദരോഗം പ്രതിസന്ധി സൃഷ്ടിച്ചു.വീട്ടിലെ പ്രാരാബ്ധവും കടബാധ്യതയും കാരണം അനു രണ്ടുവര്‍ഷം കായംകുളം എസ്.എന്‍.സെന്‍ട്രല്‍ സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി. കെല്‍ട്രോണിന്റെ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും അനു പാസായി.
പഠിക്കാനുള്ള ആഗ്രഹം അടക്കാനാവാതെയാണ് എസ്.എന്‍.കോളേജില്‍ മൂന്നുവര്‍ഷം മുമ്പ് ഡിഗ്രിക്ക് ചേര്‍ന്നത്.  ''ചെറുതായിരിക്കുമ്പോള്‍ കക്കാപ്പണിക്ക് ഇത്ര കൂലിയില്ല. ഇപ്പോഴാണ് കിലോയ്ക്ക് 10 രൂപ കിട്ടിത്തുടങ്ങിയത്. 5 കിലോയേ ചെയ്യാന്‍ പറ്റൂ. 
അമ്മാവന്റെ കക്കാപ്പുരയിലാണ് പണി. അമ്മയും കൂടെ വരും. അമ്മ കക്ക പുഴുങ്ങും. ഞാനത് ഇറച്ചി ഇളക്കികൊടുക്കും''- അനു പറയുന്നു. 
അച്ഛനു ചികിത്സയും കടവും കൂടിയപ്പോള്‍ വായ്പയെടുത്താണ് പശുവിനെ വാങ്ങിയത്. പഠനത്തിലെ മികവിനൊപ്പം പശുപരിപാലനത്തിലും അനുവും അനുജത്തി അച്ചുവും നല്ലവണ്ണം  ശ്രദ്ധിച്ചപ്പോള്‍  ഒരു പശുവില്‍ നിന്ന് അഞ്ചു പശുക്കളായി സംരംഭം വളര്‍ന്നു .

പുലര്‍ച്ചെ 5 മണിക്ക് പാല്‍ വിതരണത്തിനായി ഒറ്റയ്ക്ക് പോകാനും ഈ 23 കാരിക്ക് ഭയമില്ല.
വകുപ്പ് മേധാവി ഡോ.ജയകുമാരി, ട്യൂട്ടര്‍ ഡോ.ഷെര്‍ളി പി.ആനന്ദ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ലീ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ.മോഹന്‍ ശ്രീകുമാര്‍, ലൈബ്രറിയിലെ അംഗങ്ങള്‍ എന്നിവരോട് തനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളതെന്ന് അനു പറയുന്നു.
 

വീട്ടില്‍ പഠിക്കാനാവാത്തതിനാല്‍ ശനിയാഴ്ചകളില്‍ കോളേജിലെത്തി വൈകുന്നേരം വരെ ലൈബ്രറിയിലിരുന്നു പഠിക്കും.
 

''ഇനിയും തിരിച്ചടയ്ക്കാന്‍ വായ്പ പകുതിയിലേറെയുണ്ട്. അച്ചുവിനെ നേഴ്‌സിങിന് ചേര്‍ക്കണം. അച്ഛന്റെ ചികിത്സ, എം.എസ്‌സി. ക്ക് പോകണം, ഭാഗ്യമുണ്ടെങ്കില്‍ കോളേജ് അധ്യാപികയാകണം. അതിനായി നെറ്റിന്റെ കോച്ചിങ് ക്ലാസിനും പി.ജി.ക്കൊപ്പം പോകണം. അച്ഛനെയും അമ്മയെയും നോക്കണം''.

കൊന്നപ്പത്തലുകള്‍ അതിരിട്ട നാട്ടുവഴി കായലിലേക്ക് എത്തുന്നിടത്തുനിന്ന് അനു ചോദിക്കുന്നു.''ഒരുവഴി തെളിയും ഇല്ലേ.. രക്ഷപ്പെടാന്‍''.

************************************************************************
കുറിപ്പ് :
ആദ്യത്തെ രണ്ട് സംഭവങ്ങള്‍ക്കും ഞാന്‍ ദൃക് സാക്ഷിയാണ്  

വായനക്കാരോട് ഒരു അഭ്യര്‍ത്ഥന ,
ആദ്യത്തെ രണ്ട് കഥാപാത്രങ്ങളെയും അനുവിനെയും ഒരേ തട്ടില്‍ വച്ചു താരതമ്യം ചെയ്യരുത് , പ്ലീസ് ....

( കടപ്പാട് : മലയാള മനോരമ , മാതൃഭൂമി )
 

30 comments:

  1. ദൈവത്തിന്റെ ഓരോ കളികള്‍ ...പഠിക്കാന്‍ എല്ലാ സാഹചര്യങ്ങളും ഉള്ളവര്‍ക്ക് പഠിക്കാന്‍ താല്പര്യമില്ല ..പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സാഹചര്യമില്ല ....ദൈവം അനുവിന് ഒരു നല്ല വഴി തുറന്നു കൊടുക്കട്ടെ ....!

    ReplyDelete
  2. വിശ്വസിക്കണോ വേണ്ടയോ എന്ന് സംശയം..അത്രയ്ക്കും മനസ്സില്‍ തട്ടുന്നു.. അനുവിന് ഒരായിരം അഭിനദനങ്ങള്‍ ഒപ്പം പ്രാര്‍ഥനകളും..

    ReplyDelete
  3. കൊള്ളാം, നല്ല ഒരു മെസ്സേജുണ്ട്

    ReplyDelete
  4. ഇത് പോലുല്ല്ല നല്ല പോസ്റ്റുകള്‍ ഇനിയും വരട്ടെ. അനുവിന് എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  5. ഈ വാരി വിതറിയത് ചോക്ക് പൊടിയല്ല സുഹൃത്തെ, സ്വര്‍ണ്ണപൊടിയാണ്. അഭിനന്ദങ്ങള്‍!! ഇത്തരം കണ്ണുതുറപ്പിക്കുന്ന പോസ്റ്റുകള്‍ ഇനിയും വരട്ടെ.

    ReplyDelete
  6. ജീവിക്കാന്‍ പാട് പെടുന്ന മനുഷ്യരെ കാണണമെങ്കില്‍ തീര ദേശ ഗ്രാമങ്ങളിലേക്ക് ചെല്ലണം ...എത്രയോ അനുമാര്‍ ..ഇങ്ങനെ ...വിഷ്ണു ഗൗരവമുള്ള വിഷയം :) ശനി ദോഷത്തില്‍ ഈ പോസ്റ്റിനെ പറ്റി എഴുതിയിട്ടുണ്ട് കേട്ടോ :)

    ReplyDelete
  7. മടിയന്മാരായ മലയാളികള്‍ സാഹചര്യത്തെയും സാമ്പത്തികത്തേയും പഴിപറഞ്ഞ് ജീവിതം നശിപ്പിക്കുമ്പോള്‍.. ഇല്ലായ്മയില്‍ നിന്ന് ജീവിതം വിജയമാക്കുന്ന അനുമാര്‍ നമുക്ക് എന്നും പാഠമാകട്ടെ..
    ഈ നല്ല പോസ്റ്റിന് എന്‍റെ ആശംസകള്‍..!

    ReplyDelete
  8. Vishnu.. Really good article.. Hats off to anu..

    ReplyDelete
  9. ജീവിതം പരീക്ഷണമാണ്.
    പോസ്റ്റ്‌ ശ്രദ്ദാര്‍ഹാമായി.

    ReplyDelete
  10. ബ്ലോഗിനെ സാമൂഹിക നന്മക്കായി ഉപയോഗിച്ച വിഷ്ണു‍വിന് അഭിനന്ദനങ്ങൾ. ബൂലോഗത്തു നിന്നും ഈ മിടുക്കിക്കുട്ടിക്ക് ഒരു താങ്ങായി എന്തെങ്കിലും വരട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  11. ഈ കുട്ടിക്ക് താങ്ങായി സഹായമായി എന്തെങ്കിലും വരാതിരിക്കില്ല.തീര്‍ച്ച.
    പ്രാര്‍ഥനകളോടെ.....

    ReplyDelete
  12. രമേശേട്ടാ....
    കൊടുങ്ങല്ലൂരിന്റെ പടിഞ്ഞാറുള്ള കടലോരത്താണ് ഞാൻ ജീവിയ്ക്കുന്നത്...
    എന്റെയടക്കം അച്ഛനമ്മമാർ പെടുന്ന പാടെനിയ്ക്ക് നന്നയറിയാം....

    എന്നാലും അനുവിന്റെ അത്രയ്ക്ക് ഞാൻ ബുദ്ധിമുട്ടിട്ടില്ല തീർച്ച....
    സഹായിക്കാനാകുന്നവർ ഈ സഹോദരിയെ സഹായിയ്ക്കുമെന്ന് തീർത്തും വിശ്വസിച്ചുകൊണ്ട്.....

    ReplyDelete
  13. അനു വിനു സഹായം നല്‍കുമ്പോള്‍ നമ്മുടെയൊക്കെ ഉള്ളില്‍ എന്തായിരിക്കും ഉണ്ടാകുക ?
    കുറ്റബോധം, സഹതാപം, അതോ മനസ്സ് നിറയെ അഭിമാനമോ?

    സഹതപിക്കാന്‍ നമ്മള്‍ തീര്‍ച്ചയായും അര്‍ഹരല്ല. അതിന്റെ ആവശ്യവുമില്ല അല്ലെ?

    ReplyDelete
  14. ആദ്യമേ, ബ്ലോഗിനെ ഇത്തരം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് അഭിവാദ്യങ്ങള്‍ സഹോദരാ...

    വാചകങ്ങള്‍ കൊണ്ടല്ലാതെ, ആശംസകള്‍ കൊണ്ടല്ലാതെ അനുവിനെ നമുക്ക് സഹായിക്കാന്‍ ശ്രമിച്ചുകൂടെ...?

    ReplyDelete
  15. ഇങ്ങനെയൊരു പോസ്റ്റ്‌ ഇട്ട വിഷ്ണുവിന് അഭിനന്ദങ്ങള്‍.. അനുവിന് വേണ്ടത് സഹായം തന്നെയാണ്, സഹതാപം മാത്രം അല്ല...

    ReplyDelete
  16. ഈ പുണ്യ റംസാന്‍ മാസത്തില്‍ ഈ കുട്ടിക്ക് വേണ്ടി നമുക്ക് എന്തേലും ചെയ്തൂടെ ? നാട്ടിലുള്ള ആരെങ്കിലും മുന്‍കൈ എടുക്കുമോ?

    ReplyDelete
  17. ശരിയാണ് ഇവിടെ സഹതാപമല്ല വേണ്ടത്... ഇത്ര മിടുക്കിയായ ആ കുട്ടിക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യണ്ടേ ? വിഷ്ണുവിന് അനുവിനെ നേരിട്ട് പരിചയം ഉണ്ടോ ?

    ReplyDelete
  18. ഇതൊരു കമന്റിൽ ചുരുക്കരുത്.ഒന്നു മെയിലാമോ വിഷ്ണു.?ഞാൻ കൊല്ലത്തു തന്നെ.

    ReplyDelete
  19. എങ്ങനെയാണ് നമുക്ക് അനുവിനെ സഹായിക്കാനാകുക ?
    കൊല്ലത്തുകാരായ ബ്ലോഗേര്‍സിന്റെ സഹായം ചോദിക്കാമല്ലോ അല്ലേ ?
    മനസ്സുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സാധ്യമാകും അല്ലെ?
    ഒരു സഹായം എന്ന നിലയിലല്ലാതെ, ഒരു കടമ എന്ന നിലയില്‍.

    ReplyDelete
  20. സഹായം എന്ന നിലയിലല്ലാതെ, ഒരു കടമ എന്ന നിലയില്‍ അവരെ സഹായിക്കേണ്ടതുണ്ട്..

    ReplyDelete
  21. എന്തേലും തീരുമാനിച്ചോ?

    ReplyDelete
  22. ഇവിടെ സഹതാപത്തിനേക്കാളും, സഹായത്തിനേക്കാളും ഏറ്റവും അഭികാമ്യം ഈ കുട്ടിക്ക് തരക്കേടില്ലാത്ത നല്ല ഒരു ജോലി തരപ്പെടുത്തിക്കൊടൂക്കുക എന്നതല്ലേ? ആവഴിക്കും ചിന്തിക്കാമല്ലോ.

    ReplyDelete
  23. അനുവിന്റെ തിളക്കത്തില്‍ ഞാനിന്ന് എന്നെ വിലയിരുത്തുന്നു. നല്ല ഫുഡ്ഡും ഫീസും താമസവും വീട്ടുകാര്‍ തരപ്പെടുത്തി തന്നിട്ടും ഇന്നും ഒരു പിടി സപ്ലികളുമായി ഞാന്‍....!!


    പഠനത്തില്‍ തിളങ്ങാന്‍ കഴിയുന്ന ഈ സഹോദരിക്ക് കുറച്ചു കൂടി മെച്ചപെട്ട സാഹചര്യം ഒരുക്കി ഒരു ഐഏഏസ് വരെ എത്താന്‍ കഴിയും വിധം ഓണ്‍ലൈന്‍ കൂട്ടായ്മക്ക് എന്തെങ്കിലും കഴിയുമോ എന്നു ചിന്തിക്കാം
    ലേഖകന്‍ തന്നെ ഒരു സജ്ജെക്ഷന്‍ പറയൂ.. നമുക്ക് എല്ലവര്‍ക്കും ചേര്‍ന്ന് ശ്രമിക്കാം

    ReplyDelete
  24. അതെ, അത് തന്നെ ആണ് ഇന്നത്തെ സത്യം!!!!!

    ReplyDelete
  25. കഷ്ടപ്പാടറിഞ്ഞു വളര്‍ന്നവര്‍ തീര്‍ച്ചയായും മറ്റുള്ളവരേക്കാള്‍ കഠിനാദ്ധ്വാനികള്‍ ആയിരിക്കും. സമയം ശരിയായ രീതിയില്‍ വിനിയോഗിക്കാനും അവര്‍ക്ക് സാധിക്കും. അനുവിന്റെ എല്ലാ അഭീഷ്ടങ്ങളും നിറവേറട്ടെ..

    ReplyDelete