"മകരവിളക്ക് മനുഷ്യസൃഷ്ടിയാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മകരവിളക്കും മകരജ്യോതിയും ഒന്നല്ലെന്നും രാഹുല്‍ പറഞ്ഞു.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മകര ജ്യോതിയും മകര വിളക്കും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ആകാശത്ത് തെളിയുന്ന നക്ഷത്രമാണ് മകരജ്യോതി. എന്നാല്‍ മകരവിളക്ക് മകരജ്യോതി തെളിയുന്ന സമയത്ത് പൊന്നമ്പലമേട്ടില്‍ മനുഷ്യര്‍ പ്രതീകാത്മകമായി തെളിയിക്കുന്ന വിളക്കാണ്"-
മലയാളത്തിലെ പ്രമുഖ പത്ര ദൃശ്യ മാധ്യമങ്ങളിലും ഇന്റെര്‍നെറ്റിലും പ്രചരിച്ച ഒരു റിപ്പോര്‍ട്ട് ആണ് മേലെ കാണുന്നത്. വെറുമൊരു വാര്‍ത്ത എന്നതിലുപരിയായി മകര വിലക്കിനെ കുറിച്ചുള്ള ആധികാരികവും ശാസ്ത്രീയവുമായ വിലയിരുത്തല്‍ എന്ന നിലയിലാണ് ഈ പ്രസ്താവന മുഖ്യധാര മാധ്യമങ്ങള്‍ കൊണ്ടാടിയത്.
ഈ രാഹുല്‍ ഈശ്വര്‍ വല്ല ജ്യോതിശാസ്ത്രജ്ഞനോ മറ്റോ ആണെന്ന് വിചാരിച്ചു പോയാല്‍ കുറ്റം പറയാനാകില്ല, അത് പോലെയായിരുന്നു അദ്ദേഹത്തിന്‍റെ മാധ്യമങ്ങളിലെ പ്രകടനം.
എന്താണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ തന്ത്രി പൌത്രനെ പ്രേരിപ്പിച്ച ഘടകം ?
മകരജ്യോതി സംബന്ധിച്ച് പുറത്തു വന്ന വസ്തുതകള്‍ വിശ്വാസികള്‍ക്ക്(കൃത്യമായി പറഞ്ഞാല്‍ അന്ധവിശ്വാസികള്‍ക്ക്)വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.അവരെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ശബരിമല തന്ത്രി മഹേശ്വരര് തന്നെ ആ സത്യം വെളിപ്പെടുത്തിയതാണ്.
എന്നാല്‍ ഇത് കൊണ്ടു മലയാളികള്‍ അടുത്ത വര്‍ഷം മുതല്‍ സബരിമല യാത്ര വേണ്ട എന്ന് വെക്കുമെന്നോന്നും ആരും കരുതില്ല, എങ്കിലും കുറച്ചു സമയതെക്കെങ്കിലും ഉണ്ടായ ഈ ഞെട്ടല്‍ കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ ഔദ്യോഗിക സംഘടനകള്‍ക്കും അതിന്‍റെ മേലാളന്‍മാര്‍ക്കും (!) സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. മകരവിളക്ക് മനുഷ്യനെ കബളിപ്പിക്കലാനെന്നും അത് മനുഷ്യന്‍ തന്നെ കത്തിക്കനതാനെന്നും എന്നാ സത്യം പുറത്തു വന്നപ്പോള്‍ ഇപ്പോള്‍ (അന്ധ)വിശ്വാസികള്‍ എല്ലാം മകര ജ്യോതിയെ കൂട്ട് പിടിച്ചിരിക്കുന്നു.മകരവിളക്കും മകര ജ്യോതിയും തമ്മിലെ വ്യത്യാസം അറിയാത്തവരാണ് തര്‍ക്കം ഉന്നയിക്കുന്നതെന്നാണ് രാഹുലിന്‍റെ വാദം. നട തുറക്കുന്ന സമയത്ത് ആകാശത്ത് തെളിയുന്ന നക്ഷത്രമാണ് മകരജ്യോതി എന്ന് രാഹുല്‍.
ജ്യോതി ശാസ്ത്രത്തില്‍ (astronomy) അല്പം അറിവുള്ള ഏതൊരാള്‍ക്കും അറിയാം ഒരു നക്ഷത്രവും ഒരു പ്രത്യേക ദിവസം ഉദിക്കില്ല എന്ന്. അതെപ്പോഴും ആകാശത്ത് ഉണ്ട്. ഇവര്‍ പറയുന്നത് സിറിയസ് എന്ന നക്ഷത്രം ആയിരിക്കും . രുദ്രന്‍ എന്ന് നമ്മള്‍ പൌരസ്ത്യര്‍ വിളിക്കുന്നു. Canis Major എന്ന നക്ഷത്ര ഗണത്തിലെ നക്ഷത്രം ആണ്. ബ്രഹത് ശ്വാനന്‍ എന്നാണു ഈ രാശിയുടെ ഭാരതീയ നാമം.ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്ന നക്ഷത്രമാണ് സിറിയസ്.ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ഈ നക്ഷത്രത്തെ നിരീക്ഷിക്കാവുന്നതാണ്. സ്വന്തം വീട്ടിലെ മട്ടുപ്പാവിലോ അല്പം തുറസ്സായ സ്ഥലത്തോ നിന്ന് സിറിയസ്സിനെ കാണാനും തിരിച്ചറിയാനും ആര്‍ക്കും സാധിക്കും.കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം സിറിയസ്സ് എന്ന നക്ഷത്രത്തെ വലിയ അധ്വാനം കൂടാതെ കാണാന്‍ കഴിയുന്നതാണ്.
വസ്തുതകള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും മകരജ്യോതി യെ ഒരു ദിവ്യാത്ഭുതമായി നിലനില്‍ക്കട്ടെയെന്നാണ് രാഹുലും രാഹുളിനെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്ന സംഘങ്ങളും ആഗ്രഹിക്കുന്നത്. വസ്തുതകള്‍ വിസ്മരിച്ചു കൊണ്ടു "വിശ്വാസികളുടെ വികാരം മാനിച്ചു കൊണ്ടു" ഒളിച്ചു കളിക്കാന്‍ ആണ് മലയാളി പൊതു സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമങ്ങളും ഇഷ്ടപ്പെടുന്നത്.
അറിവിന്‍റെ വിളക്ക് അണച്ച് നമുക്ക് ഇരുട്ടത്തിരിക്കാം....

വായിച്ചു........!!!
ReplyDeleteഅറിവിന്‍റെ വിലക്കണച്ച് ഇരുട്ടത്തിരിക്കുകയല്ല മറിച്ചു ഉറങ്ങുകയാണ് അല്ല ഉറക്കം നടിക്കുകയാണ്..................
ReplyDeleteഎന്തായാലും വിഷ്ണുവിനെ ഇവിടെ കണ്ടതില്‍ സന്തോഷം.
ഇതൊരു പഴയ വാർത്തയാണ്.
ReplyDeleteഇപ്പൊഴവിടെ എല്ലാം business ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
വിശ്വാസത്തേക്കാൾ അന്ധവിശ്വാസം കൂടുമ്പോൾ സംഭവിക്കുന്ന ഒരു ചെറിയ കാര്യം. അത്രയേ ഉള്ളൂ!
അക്കിത്തം പറഞ്ഞത് എത്ര ശരി.
'വെളിച്ചം ദുഃഖമാണുണ്ണീ..'
http://neehaarabindhukkal.blogspot.com/2010/03/why-i-am-hindu.html
ബ്ലോഗ് സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി
ReplyDeletekandu vayichilla pinna ezhutham
ReplyDeleteവളരെ നല്ല പോസ്റ്റ്..രാഹുല്‍ ഈശ്വര്‍ അതിരുകടക്കുന്നു എന്ന് ചില ചാനല്‍ചര്‍ച്ചകളില്‍ തോന്നിയിട്ടുണ്ട്...പക്വതയില്ലാത്ത ഒരു സമീപനമാണിത്...
ReplyDeleteസമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ആവര്‍ത്തിക്കുന്ന ഒരു ചര്‍ച്ച ...
ReplyDeleteമകര വിളക്കും മകര ജ്യോതിയും ..
വിശ്വാസം എന്നാല്‍ ശാസ്ത്രം എന്ന് അര്‍ത്ഥമില്ല ..യാഥാര്‍ത്ഥ്യം എന്ന് ബോധ്യം ഇല്ലാത്തത് കൊണ്ടാണ് വിശ്വാസം എന്ന് പറയുന്നത് ,,
:)
ReplyDeleteകുറേയിടങ്ങളില്‍ ചൂടേറിയ ചര്‍ച്ച ആറിയ സമയത്താണ് ലേഖനമെങ്കിലും നല്ല പരിശ്രമത്തിന്നാശംസകള്‍
സത്യത്തില്‍ ഈ വിഷയം ഇനിയും ഇത്രയധികം ചര്‍ച്ച ചെയ്യേണ്ടതുണ്ടോ വിഷ്ണു. എനിക്കീ വിഷയത്തെ പറ്റി വലിയ അറിവില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല.
ReplyDeleteഅതെയതെ. ഇത് ചര്‍ച്ച ചെയ്യേണ്ട സമയം രണ്ടോ മൂന്നോ നൂറ്റാണ്ടു മുമ്പായിരുന്നു.
ReplyDelete:-)
ReplyDeletecontinuity of the old history..
The church society punished the person who said earth is spherical.. Then darwin theory of life also were ignored by the church in that time.. But later they admitted the facts na.. So.. Let us hope.. Here the changes will happen in between the devotee society
രാഹുൽ ഈശ്വറിനെ ഓർക്കുട്ടിലോ ഫെയിസ്സ് ബുക്കിലൊ ഒക്കെ ഒന്ന് കൂട്ടം ചേർത്തു നോക്കൂ , നമ്മളെ ഒന്നു impress ചെയ്യിപ്പിക്കാൻ ഘോര ഘോരം വാചകം.മുടിയും നീട്ടി കാവിയുടുത്ത ഒരു മോഡേൺ സ്വാമി.അദ്ദേഹത്തിന്റെ വാചകക്കസർത്തു നന്നായി ഉപയോഗിച്ചാൽ കേരളം എന്നെ നന്നായിപ്പോയേനെ?എല്ലാം അവനവന്റെ സ്വന്തം നിലനിൽപ്പും പ്രശസ്തിയും മാത്രം നോക്കി ജീവിക്കുന്നു.
ReplyDeleteവായിച്ചു. ഇഷ്ടപ്പെട്ടു. തുടരുക.. !! അഭിനന്ദനങള്‍ എന്റെ നാട്ടുകാരാ..
ReplyDeleteഇക്കാര്യം Blitz എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പേജുകളിൽ തുടർച്ചയായി വർഷങ്ങൾക്കു മുൻപു പ്രത്യക്ഷപ്പെട്ടിരുന്നു.
ReplyDeleteഈ വിഷയത്തെപ്പറ്റി ഇനി ഒരു ചർച്ച വേണോ. ഈ വിഷയം വിശ്വാസികൾക്ക് വിടുക അവർ ഒരു തീരുമാനത്തിൽ
എത്തട്ടെ എന്ന അഭിപ്രായം.
ഇരിപ്പിടത്തിൽ ഫൈസൽ ബാബു എന്റെ ബ്ലോഗിനെപ്പറ്റി നടത്തിയ അവലോകനത്തിൽ വന്നതിലും കുറിപ്പ് ഇട്ടതിലും
വളരെ നന്ദി. വീണ്ടും കാണാം.
എഴുതുക അറിയിക്കുക
പുതിയ പോസ്റ്റ് ഇടുമ്പോൾ മെയിൽ ചെയ്യുക.