Sunday, September 18, 2011

"ആട് ജീവിതം" - ഈസോപ്പ് കഥകളില്‍ നിന്ന്...

പണ്ട്  പണ്ട് ( വളരെ പണ്ടൊന്നുമല്ല കേട്ടോ) ഒരു  പുല്‍ മേട്ടില്‍ ഒരു ആട്ടിന്‍  പറ്റം താമസിച്ചിരുന്നു.മൂപ്പനാട് എന്ന് വിളിച്ചിരുന്ന ഒരു  വയസ്സന്‍ ആട് ആയിരുന്നു അവരുടെ നേതാവ്. വയസ്സന്‍ ആടിന്റെ നേതൃത്വത്തില്‍ വളരെ സന്തോഷമായി അവര്‍ ജീവിതം തള്ളി നീക്കികൊണ്ടിരുന്നു... പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞനാടുകള്‍ക്കെല്ലാം വയസ്സനാടിന്റെ പഴഞ്ചന്‍ ആശയങ്ങളോട് മടുപ്പ് തോന്നി തുടങ്ങി.
"നേര്‍ വഴിക്കേ നടക്കാവൂ.., കൂട്ടത്തിലുള്ളവരുമായി  വഴക്കുണ്ടാക്കരുത്.., കൂട്ടം തെറ്റി പോകരുത്.." ഉപദേശം കേട്ട് കേട്ട് മടുത്തു..ഒന്നിനും സമ്മതിക്കില്ല..എന്നാലും അവര്‍ അനുസരിച്ചു, പറയുന്നത് മൂപ്പനാടല്ലേ....!

 അങ്ങനെയിരിക്കെ ഒരു ദിവസം മൂപ്പനാടിനെ ഒരു ചെന്നായക്കൂട്ടം കടിച്ചു കീറി കൊന്നു.
നേതാവിനെ നഷ്ടപ്പെട്ട ആട്ടിന്‍ പറ്റം ആകെ വിഷമത്തിലായി. (വിഷമം ഉണ്ടായിരുന്നെങ്കിലും  ഇനി ഉപദേശം കേക്കണ്ടല്ലോ എന്ന് ആശ്വസിച്ച ചിലരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.) വിഷമം സഹിച്ചു കൊണ്ടു അവര്‍ പുതിയ മൂപ്പനെ തെരഞ്ഞെടുത്തു. പഴയ മൂപ്പന്റെ തോല്‍ ഭദ്രമായി അവര്‍ സൂക്ഷിച്ചു വച്ചു. വര്‍ഷത്തിലൊരിക്കല്‍ അതെടുത്തു വച്ചു പൂജിക്കാനും നമസ്കരിക്കാനും അവര്‍ മറന്നില്ല.
കാലം കടന്നു പോയി . ചെന്നായ് കൂട്ടം ഇടക്കിടെ ആട്ടിന്‍ പറ്റത്തെ ആക്രമിക്കും ചിലരെയൊക്കെ കൊല്ലുകയും ചെയ്തു....

അങ്ങനെയിരിക്കെ ഒരു ദിവസം പുല്‍ മേട്ടിലെ മരത്തണലില്‍  ഒരു ചെന്നായ പ്രത്യക്ഷപ്പെട്ടു. വളരെ ശാന്ത പ്രകൃതക്കാരന്‍. ആണത്രേ. ആടുകളെ ഒന്നും ചെയ്യില്ല. വിശക്കുമ്പോള്‍ വല്ല പഴങ്ങളോ പുല്ലോ ഒക്കെ തിന്നും . ചിലപ്പോ വല്ല പറവയോ മറ്റോ ...! പിന്നെ മരത്തണലില്‍ കിടന്നുറങ്ങും. ഒരു ദിവസം അവനു ആട്ടിന്‍ പറ്റവുമായി കൂട്ട്  ചേരണം എന്നൊരു ആഗ്രഹം തോന്നി. ആദ്യമൊക്കെ ആടുകള്‍ എല്ലാവരും പറഞ്ഞു
" വേണ്ട ചെന്നായല്ലേ, ശരിയാകില്ല "
പക്ഷെ പിന്നെ പിന്നെ കൂടുതല്‍ പേരുടെയും അഭിപ്രായം മാറി മാറി വന്നു..
" ഇത്രയും ശാന്തനും ബുദ്ധിമാനും നല്ലവനുമായ ഒരുത്തന്റെ കൂട്ട് നമ്മക്ക് ഗുണമേ ചെയ്യൂ.
പണ്ടെങ്ങോ ചെന്നായകള്‍ ആട്ടിന്‍ പറ്റത്തെ ആക്രമിച്ചെന്നു കരുതി.....  "
മാത്രമോ ഒരു ദിവസം മുറിവേറ്റു കിടന്ന ഒരു കുഞ്ഞാടിനെ അവന്‍ രക്ഷിക്കുകയും ചെയ്തു....!

പഴയ വയസ്സന്‍ മൂപ്പനാടിനെ നമസ്കരിച്ചു കൊണ്ടു തന്നെ അവന്‍ ആട്ടിന്‍ പറ്റത്തിലെ അംഗമായി. ഒരു ദിവസം മൂപ്പനാടിന്റെ തോല്‍ എടുത്തു ധരിച്ചു. പുതിയ വേഷം അവനു നന്നായി ചേരുന്നുണ്ടെന്ന് ആട്ടിന്‍ കൂട്ടം ആര്‍ത്തു വിളിച്ചു.... .!

പക്ഷെ ഓരോ ആടും തന്റെ അടുത്ത് വരുമ്പോള്‍, ആടിന്റെ മാംസളമായ ശരീരം കാണുമ്പോള്‍ തനിയെ  വായില്‍ വെള്ളമൂറും , ഇറച്ചി കടിച്ചു വലിക്കാന്‍ വേണ്ടി പല്ലുകള്‍ കിരുകിരുക്കും ...
അപ്പോള്‍ മനസ്സിനെ സ്വയം നിയന്ത്രിക്കും ;
 " ഇപ്പോള്‍ വേണ്ട , രാത്രിയാകട്ടെ....."

27 comments:

  1. ഹൊ ഇതാണല്ലെ ഈ ആട്ടിന്‍ തോലിട്ട ചെന്നായ
    കൊള്ളാം
    ആശംസകള്‍

    ReplyDelete
  2. ഹഹഹഹാഹ്!

    പക്ഷേ അതിനോടത്രയ്ക്കങ്ങ് യോജിക്കാനാവുന്നില്ല.

    മോഡിയുടെ ഈ മോഡി കൂട്ടലുകൾ ചെങ്കോട്ടയിൽ ദേശീയപതാകയുയർത്താനുള്ള പൂതിയിൽ നിന്നുണ്ടായതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?

    ReplyDelete
  3. കഥകള്‍ ആവര്‍ത്തിക്കുന്നു ,,:)

    ReplyDelete
  4. ആട്ടിന്‍ത്തോലണിഞ്ഞ ചെന്നായ്‌.. പുതിയകാലത്തിന്റെ ഈസോപ്‌ കഥ വളരെ നന്നായി... പണ്ട് എഴുതിവെച്ച കഥകള്‍ ഒക്കെയും സംഭവങ്ങളായി മുന്നില്‍ തെളിയുമ്പോള്‍ ആശ്ചര്യപ്പെട്ടെക്കാം.. നല്ല നിരീക്ഷണം.....

    ReplyDelete
  5. കൊള്ളാം... ആട്ടിന്‍ത്തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുന്ന കാര്യത്തില്‍ അന്നും ഇന്നും ആട്ടിന്‍ പറ്റങ്ങള്‍ പിന്നില്‍ തന്നെ !! ഇഷ്ടായിട്ടോ...

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി അറിയിക്കട്ടെ.

    ReplyDelete
  8. കൊള്ളാം..ആട്ടിന്‍ത്തോലണിഞ്ഞ ചെന്നായ്‌..നന്നായി...

    ReplyDelete
  9. അപ്പോള്‍ മനസ്സിനെ സ്വയം നിയന്ത്രിക്കും ;
    " ഇപ്പോള്‍ വേണ്ട , prime minister aavatte....."

    ReplyDelete
  10. വംശഹത്യാകേസില്‍ ആരംഭിക്കാനിരിക്കുന്ന വിചാരണയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കാനുമുള്ളതാണ് മോഡിയുടെ ഈ "സദ്ഭാവനായജ്ഞം".മോഡിയെ മഹാനും ആദര്‍ശധീരനും ഭാവനാശാലിയായ ഭരണാധികാരിയുമാക്കി ചിത്രീകരിക്കാനു ഗുജറാത്തിന്റെ ഖജനാവില്‍നിന്ന് അനേക കോടികള്‍ ഒഴുക്കുന്നു.നരേന്ദ്രമോഡി എന്ന വര്‍ഗീയരാഷ്ട്രീയക്കാരന്റെ ക്രൂരതകളെക്കുറിച് ആര്‍ക്കും സംശയമില്ല.

    ReplyDelete
  11. very good article... പക്ഷെ ഓരോ ആടും തന്റെ അടുത്ത് വരുമ്പോള്‍, ആടിന്റെ മാംസളമായ ശരീരം കാണുമ്പോള്‍ തനിയെ വായില്‍ വെള്ളമൂറും , ഇറച്ചി കടിച്ചു വലിക്കാന്‍ വേണ്ടി പല്ലുകള്‍ കിരുകിരുക്കും ...
    അപ്പോള്‍ മനസ്സിനെ സ്വയം നിയന്ത്രിക്കും ;
    " ഇപ്പോള്‍ വേണ്ട , രാത്രിയാകട്ടെ....."

    ReplyDelete
  12. പ്രതികരിക്കുന്ന മാര്‍ഗം കൊള്ളാം.. ഇനിയും പ്രതികരിക്കാന്‍ മന്സ്സുവരട്ടെ...

    ReplyDelete
  13. നരേന്ദ്ര മോഡിയുടെ ഉപവാസത്തിന്റെ അവസാനഘട്ടത്തില്‍ വേദിയിലെത്തിയ മുസ്ലിം പുരോഹിതന്‍ നല്‍കിയ തൊപ്പി ധരിക്കാന്‍ മോഡി വിസമ്മതിച്ചു. ഒരു ഹിന്ദുവായ താന്‍ മുസ്ലിം തൊപ്പി ധരിച്ച് മതേതരത്വം പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നാണ് ഇതു സംബന്ധിച്ച് മോഡി പ്രതികരിച്ചത്. ഹിന്ദുത്വം മുറുകെപിടിച്ചുവേണം മോഡി മുന്നോട്ടു പോകാനെന്ന് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ ഈ സംഭവം ഹിന്ദുത്വവാദം തന്നെയാണ് മോഡിയുടെ മുഖ്യ പ്രചാരണണായുധം എന്നതിന്റെ വ്യക്തമായ സൂചനയായി
    http://www.youtube.com/watch?v=KDkO0kUdVhI

    ReplyDelete
  14. അഴിമതിക്കും ഭീകരതക്കുമെതിരെ മോഡി സ്വീകരിച്ചിരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം മുഴുവന്‍ രാജ്യവും കൈക്കൊണ്ടാല്‍ ആഗോളതലത്തില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലെത്തും. കാര്‍ഷിക, വ്യാവസായിക, ഗ്രാമീണ, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെല്ലാം ഗുജറാത്തിലെ വികസനമാണ്‌ രാജ്യവും ലോകവും ചര്‍ച്ച ചെയ്യുന്നത്‌. 2001ലെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്ത്‌ ഒരിക്കലും ഉയര്‍ന്നുവരില്ലെന്ന്‌ കരുതിയവര്‍ക്ക്‌ തെറ്റി.തങ്ങള്‍ക്ക്‌ നേരെ എറിയപ്പെട്ട കല്ലുകളെല്ലാം ഗോവണിപ്പടികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച”തായി മോഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.ഇതൊന്നും മനസ്സിലാക്കാതെയുള്ള നിരീക്ഷണം അപക്വമായിപ്പോയി.

    ReplyDelete
  15. നന്നായിട്ടുണ്ട്, വിഷ്ണു. അനന്താ, എന്ത് വികസനം പറഞ്ഞാലും. വോട്ടേഴ്സ് ലിസ്റ്റ് നോക്കി മുസ്ലീം സഹോദരന്‍മാരെ കൊന്നൊടുക്കിയ മോദി ചെന്നായ അല്ല, അല്ല രക്തരക്ഷസെന്ന് ഞാന്‍ പറയും. :-)

    ReplyDelete
  16. "Two decades back, the growth rate of
    Gujarat was something between 12 and 13
    per cent. The national average was six to
    seven per cent then. Today, Gujarat has the
    growth rate of 11 per cent while National
    growth rate is 10 per cent. This fact should
    make the matters clear to us.
    Modi, in a reply given in state assembly
    stated that in one year up to Jan 2007, 148
    farmers had committed suicide and the
    condition is worsening on that score. While
    on one side the state exports electricity, its
    villages are having a power deficit. Indian
    Express 8th April 2007 reported that state is
    reeling under the shortfall of 900 mega Watt
    of power, the victims of this are mainly in
    the villages."

    Ram Puniyani,Institute for Peace Studies and Conflict Resolution&All India Secular Forum

    ReplyDelete
  17. കപട മതേതര വാദികള്‍ക്ക് മോഡിയുടെ വികസന മുന്നേറ്റങ്ങള്‍ ഒരിക്കലും ദഹിക്കില്ല.
    എത്ര മുന്നേറ്റം കാഴ്ച വെച്ചാലും കണ്ണടച്ച് കൊണ്ട് ചെന്നായ് എന്നും രക്ത രക്ഷസ്സ് എന്നുമൊക്കെ നിങ്ങള്‍ വിളിച്ചു കൊണ്ടേയിരിക്കും...!

    ReplyDelete
  18. ഒരു കപട മതേതരവാദിയായതിനാൽ എനിക്ക് ആട്ടിങ്കുട്ടികളെ കശാപ്പു ചെയ്യുന്ന ചെന്നായ്ക്കളുടെ നാഗരികതയോട് പൊരുത്തപ്പെടാനാവുന്നില്ല. നന്നായി വിഷ്ണു.

    ReplyDelete
  19. ചോക്ക് പൊടിയില്‍ കുളിച്ചില്ല ഇതേവരെ

    ReplyDelete
  20. നന്നായി പറഞ്ഞിരിക്കുന്നു. great..

    ReplyDelete
  21. ഈസോപ്പു കഥയുടെ പുനരാഖ്യാനം ഇങ്ങിനെ ഒരു ആംഗിളില്‍ നിര്‍വ്വഹിച്ചത് നന്നായി. ചര്‍ച്ച ചെയ്യപ്പേടേണ്ട സാമൂഹ്യ തിന്മകളെ നേരെ ഒരു ലേഖനമായി എഴുതുന്നതിലും ശക്തമായി ഈ രീതിയില്‍ എഴുതുമ്പോള്‍ വായനക്കാരന്റെ ബോധമണ്ഡലത്തിലേക്ക് ചൂഴ്ന്നിറങ്ങും എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഈ സമീപനം അഭിനന്ദനീയമാണ്.

    നല്ല ബ്ലോഗെഴുത്ത്.ഈ ബ്ലോഗ് കാണാന്‍ വൈകിപ്പോയി.ഞാന്‍ മറ്റു രചനകളും വായിക്കുന്നു.

    ReplyDelete
  22. ബിന്യാമീന്റെ 'ആടുജീവിതം' ഈസോപ്പ് കഥകളില്‍ നിന്നും കട്ടതാണെന്ന വിവാദ പോസ്റ്റ്‌ ആയിരിക്കുമെന്നാണ് തലക്കെട്ട്‌ കണ്ടപ്പോള്‍ തോന്നിയത്.

    കഥ വളരെ നന്നായിട്ടുണ്ട്.

    ReplyDelete