Tuesday, May 3, 2011

അണിഞ്ഞൊരുങ്ങിയ ഗൂഗിള്‍

ഗൂഗിള്‍ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും എപ്പോഴും വിസ്മയങ്ങള്‍ സമ്മാനിച്ച്‌ കൊണ്ടിരിക്കുന്നു.. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. ഗൂഗിള്‍ നമ്മള്‍ക്ക് നല്‍കുന്ന വേറിട്ടൊരു സമ്മാനമാണ് doodle .

doodles എന്ന സങ്കേതം ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു തുടങ്ങിയിട്ട് അധികനാളുകള്‍ ആയിട്ടില്ല. ചെറിയ ചിത്രങ്ങളിലൂടെ ഒരു ആശയം പ്രചരിപ്പിക്കുക എന്നതാണ് doodles  ചെയ്യുന്നത്. സമ്മേളനങ്ങള്‍ക്കും മറ്റും നമ്മള്‍ ലോഗോ ഉണ്ടാക്കുന്നത് പോലെ.

എന്തെങ്കിലും പ്രത്യേകതയോ ചരിത്ര പ്രാധാന്യമോ ഉള്ള ദിവസങ്ങളില്‍ ഗൂഗിള്‍ ലോഗോ ഒന്ന്  അണിഞ്ഞൊ രുങ്ങും. അതാണ്‌ ഗൂഗിള്‍ doodle. 
മനോഹരമായ ചില ഗൂഗിള്‍ doodles  കാണൂ..


ലോകകപ്പ്‌ ക്രിക്കറ്റ്‌ ദിനത്തില്‍ ഇങ്ങനെ..
ഭൌമ  ദിനത്തില്‍
John James Audubon എന്ന ഫ്രഞ്ച് പ്രകൃതി നിരീക്ഷകന്റെb ജന്മദിനത്തില്‍ 
 
ആദ്യത്തെ ബഹിരാകാശ യാത്രയുടെ ഓര്‍മയ്ക്ക് 
ഹോളി  
 
ഇന്ത്യയിലെ ആദ്യശബ്ദ സിനിമ  ആലം ആരയുടെ എണ്‍പതാം വാര്‍ഷിക ദിനത്തില്‍ 
 
ശാസ്ത്ര കല്പിത കഥകളുടെ രാജാവ് ജൂള്‍സ് വേര്നെ (ഷൂ ള്‍ വേണ്) യുടെ ജന്മ വാര്‍ഷിക ദിനത്തില്‍

അങ്ങനെ ഒട്ടനവധി .....
ഇനി ഏറ്റവും മനോഹരമായ ഒരു ഗൂഗിള്‍ doodle കാണൂ ഇത് കണ്ടു പിടുത്തങ്ങളുടെ  രാജാവായ തോമസ്‌ ആല്‍വാ എഡിസന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ കണ്ടത്..




ദിവസത്തിന്റെ പ്രത്യേകതയും ചരിത്രവും ഒക്കെ അറിയാന്‍ doodle ഒന്ന് ക്ലിക്ക്  ചെയ്‌താല്‍ മതി.
ചുരുക്കത്തില്‍ ചരിത്ര ബോധമില്ലാത്ത കോമാളി എന്ന പഴി കേള്‍ക്കാതിരിക്കാന്‍ ദിവസവും ഗൂഗിള്‍ സന്ദര്‍ശിക്കൂ..

2 comments:

  1. ശരിയാണ് പലപ്പോഴും , അവ ശ്രദ്ധിക്കാറില്ല , ഏതായാലും ഇനി മുതല്‍ ശ്രദ്ധിക്കാം

    ReplyDelete
  2. ഞാന്‍ ഇങ്ങനെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് , പക്ഷെ എന്താണീ സൂത്രം എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല.
    ഒരിക്കല്‍ പോലും ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്തു നോക്കിയിട്ടും ഇല്ല..!

    ReplyDelete