മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തിലുള്ള പരിക്കുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടും ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും ഉപയോഗിക്കുകയും എഴുപതോളം രാജ്യങ്ങളില്‍ നിരോധിക്കുകയുംചെയ്തിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഓര്‍ഗാനോക്ലോറിന്‍ വിഭാഗത്തില്‍പെട്ട ഈ രാസകീടനാശിനി ഭക്ഷ്യവിളകളിലും ഭക്ഷ്യേതര വിളകളിലും കീടനശീകരണത്തിനായി ഉപയോഗിക്കുന്നു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യത്തെപ്പറ്റി ഇനിയൊരു വിവരണത്തിന്റെയോ പുതിയൊരു അറിവിന്റെയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഒരു സംസ്ഥാനം മുഴുവന്‍ ഒരേ മനസോടെ എന്ഡോസള്ഫാന് വേണ്ടെന്ന് പറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ മാത്രം വഴങ്ങുന്നില്ല.
70-ലേറെ രാജ്യങ്ങള്‍ നിരോധിച്ചിട്ടും ഇത്രയും ദുരിതങ്ങള്‍ വിതറിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍, കേന്ദ്രം ഇതുവരെ കൂട്ടാക്കിയിട്ടില്ല. 2010-ല്‍ ജനീവയില്‍ നടന്ന കണ്‍വെന്‍ഷനിലും ഇന്ത്യ എടുത്ത നിലപാട് എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നു. കേരളത്തില്‍ നിരോധനം ഫലപ്രദമായി നടപ്പിലാക്കേണ്ടത് കേരളസര്‍ക്കാരാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നിരോധിക്കാന്‍ പറയാന്‍ കേരളത്തിന് അധികാരമില്ലെന്നും അവരുടെ കാര്യം അവരാണ് തീരുമാനിക്കേണ്ടത് എന്നും കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിന്റെ 24.11.2010-ലെ പ്രസ്താവനയില്‍ കേന്ദ്രഗവണ്‍മെന്റിന് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാണ്. കേവലം സാങ്കേതികതയിലൂന്നിയുള്ള തടസ്സവാദങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
കേരളം പ്രതികരിക്കുന്നു
എന്‍ഡോസള്‍ഫാനടക്കം മാരക കീടനാശിനികളുടെ നിരോധനം ചര്‍ച്ച ചെയ്യുന്ന ജനീവ കണ്‍വന്‍ഷന്‍ തുടങ്ങുന്നത് തിങ്കളാഴ്ചയാണ്. കണ്‍വന്‍ഷനില്‍ ഇന്ത്യാ ഗവര്‍മെണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടുകൂടിയാണ്കേരളത്തില്‍ തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിക്കുന്നത്. കേരളത്തിന്റെ വികാരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് വിളംബരം ചെയ്ത് തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉപവസം തുടങ്ങി. വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന ഉപവാസത്തില്‍ ബസേലിയോസ് മാര്‍ ക്ലിമീസ്, സ്വാമി സന്ദീപ് ചൈതന്യ, സി കെ ചന്ദ്രപ്പന്‍, എം എ ബേബി, എം വിജയകുമാര്‍, സി ദിവാകരന്‍, ഒ രാജഗോപാല്‍, ടി ജെ ചന്ദ്രചൂഡന്‍, എം കെ പ്രേമചന്ദ്രന്‍, വി പി രാമകൃഷ്ണപിള്ള, സുഗതകുമാരി, വൈക്കം വിശ്വന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഡി വിനയചന്ദ്രന്‍, കാനായി കുഞ്ഞിരാമന്‍, ഷാജി എന്‍ കരുണ്‍, പുതുശേരി രാമചന്ദ്രന്‍, സുരേഷ് ഗോപി, ഉദയഭാനു, അംബിക സുതന്‍ മാങ്ങാട്, നൈനാന്‍ കോശി തുടങ്ങീ സമുഹത്തിെന്‍റ നാനതുറകളിലുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തിലെ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി ഐ.സി.എം.ആറിന്റെ പഠനം വരട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഭരണഘടനാപരമായ പ്രായോഗിക സമീപനമാണ്. സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നില്ല- ഉമ്മന്‍ചാണ്ടി
എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ലെന്നു കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍. കീടനാശിനി നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗരേഖ മറികടന്ന് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതുകൊണ്ടാണ് കാസര്‍കോട്ട്് പ്രശ്‌നമുണ്ടയതെന്നും ശരത് പവാര്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്റെ ബ്രാന്റ് അംബാസിഡറായാണു കൃഷി മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്.-വി എം സുധീരന്
എന്ഡോസള്ഫാന് നിരോധിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് വന്ദനാശിവ ആവശ്യപ്പെട്ടു.
ദേശീയ ആരോഗ്യ മിഷന്റെയും സാമൂഹിക സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന സ്‌നേഹസാന്ത്വനം പദ്ധതിയിലൂടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ ഡോക്ടര്‍മാര്‍ ഏറ്റെടുക്കുന്നു
.
ഇതും ഒന്ന് വായിക്കൂ.
ജീവനാശിനി
കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി.
ReplyDeletehttp://www.mathrubhumi.com/story.php?id=182474