കമ്പ്യൂട്ടര്‍ കൊണ്ടു ഈച്ചയെ ആട്ടാന്‍ പറ്റുമോ,
പറഞ്ഞു നാക്കെടുത്തില്ല ,ഇതാ വന്നു കഴിഞ്ഞു പുതു പുത്തന്‍ കമ്പ്യൂട്ടര്‍/ ഫോണ്‍ ...!
പേപ്പര്‍ പോലെ വളക്കാം തിരിക്കാം , കൊടും ചൂടില്‍ വിയര്‍ത്തിരിക്കുമ്പോള്‍ ഒന്നു വീശാം , അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ ഈച്ചയെ തല്ലുകയും ചെയ്യാം..!
കാനഡയിലെ പ്രസിദ്ധമായ The Queens University ലെ Human Media Lab ലെ Roel Vertegaal ന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ഈ പേപ്പര്‍ ഫോണ്‍ / കമ്പ്യൂട്ടറിന്റെ പ്രൊടോ ടൈപ്പ് നിര്‍മിച്ചു കഴിഞ്ഞു. ഒരു സ്മാര്‍ട്ട് ഫോണ്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യും ഈ " പേപ്പര്‍"...!
നിര്‍മാതാക്കള്‍ ഇതിനെ 'പേപ്പര്‍ ഫോണ്‍' എന്ന് വിളിക്കാനാഗ്രഹിക്കുന്നു. "flexible ഐ ഫോണ്‍ " എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഫോണില്‍ പുറമേ മ്യൂസിക് പ്ലയെര്‍, മീഡിയ storage , ഫോണ്‍ കാളിംഗ് അങ്ങനെ നിലവിലുള്ള smartphone ഫങ്ങ്ഷനുകള്‍ എല്ലാം ചെയ്യും ഈ പേപ്പര്‍ ഫോണ്‍...!. 9.5 cm diagonal thin film flexible E Ink display ആണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. വളക്കുകയും തിരിക്കുകയും ചെയ്യാന്‍ കഴിയുന്ന ഡിസ്പ്ലേയുടെ കണ്ടു പിടുത്തം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ ഇരട്ടി വലിപ്പം മാത്രമുള്ള ഈ ഫോണില്‍ ടച് സ്ക്രീനിനു പകരം പേപ്പര്‍ തന്നെ ഒന്നു വളച്ചാല്‍ മതി
എന്തിനധികം പറയുന്നു , താഴെയുള്ള ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.
മെയ് 10 നു വാന്‍കൂവറില്‍ നടക്കുന്ന Association of Computing Machinery’s CHI 2011 (Computer Human Interaction) conference ല്‍ Roel Vertegaal ഈ ഫോണിന്റെ prototype പ്രദര്‍ശിപ്പിക്കും.
ആര്‍ട്ടിക്കിള്‍ കൊള്ളാം, വിവരങ്ങള്‍ നല്‍കിയതിനും നന്ദി.
ReplyDeleteപക്ഷെ , പുതിയ കണ്ടുപിടുത്തതിന്റെയും ലേഖനത്തിന്റെയും മഹത്വം അപ്പാടെ ചോര്‍ത്തിക്കളയുന്ന ഒരു തലക്കെട്ട് സ്വീകരിച്ചതെന്തിനാണ്?
ആളുകളെ ആകര്ഷിക്കാനാണോ?