എം എസ് ധോണിയും സംഘവും ലോകക്രിക്കറ്റിന്റെ സുവര്‍ണ സിംഹാസനത്തില്‍. ഉടനീളം നാടകീയത നിറഞ്ഞ മത്സരത്തില്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച് ഇന്ത്യ വിജയത്തിലേറിയപ്പോള്‍ ചരിത്ര പ്രസിദ്ധമായ വാങ്കടെ സ്റ്റേഡിയം ആവേശത്താല്‍ പൊട്ടിത്തെറിച്ചു.നുവാന്‍ കുലശേഖരയുടെ പന്ത് ലോങ്ഓണിനു മുകളിലൂടെ മഹേന്ദ്രസിങ് ധോണി പറത്തിയതിനുപിന്നാലെ രാജ്യമെമ്പാടും ആഘോഷം തുടങ്ങി. നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടത് ജനത എല്ലാം മറന്ന് ആഘോഷിച്ചു, ഉറങ്ങാതെ......ചോക്കുപൊടിയും ആഘോഷത്തില്‍ പങ്കു ചേരുന്നു..
No comments:
Post a Comment