എന്തൊരു ഉറക്കാ ഇതെന്‍റെ ഉണ്ണീ ...?നിനക്ക് സ്ക്കൂളി പ്പോകണ്ടേ?
ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാതെയായാല്‍ എങ്ങനേ എന്‍റെ ഈശ്വരാ..?
ബാക്കിയുള്ളവര് കാലത്ത് തൊട്ടു അന്തിയാവോളം കിടന്നു മാടിനെപ്പോലെ പണിയെടുക്കാണെന്ന് വല്ല വിചാരോം ഉണ്ടോ ?
രണ്ടാളെയും ഒരു നിലയില്‍ എത്തിക്കുന്നത് വരെ ഇവിടെ നെഞ്ചില്‍ തീയാണ്..
തന്തെല്ലാണ്ടായാലെങ്കിലും കുറച്ചു ഉത്തരവാദിത്വം വേണ്ടേ കുട്ട്യോള്‍ക്ക്. എങ്ങനെങ്കിലും പഠിച്ചു വല്ല ജോലിയും വാങ്ങാതെ എങ്ങനെയാ..
"എട്ടനെപ്പോഴാ ജോലി കിട്ടുക അമ്മെ.."?
പോടി പെണ്ണേ ചെലക്കാണ്ട് .. ഇങ്ങനെ ആയാല്‍ നിന്‍റെ എട്ടന് കൊറേ കിട്ടും..
ഉണ്ണീ നിന്നെ ഇന്ന് ഞാന്‍ .....
അമ്മ അടുക്കളയില്‍ നിന്നു അവന്റെ മുറിയിലേക്ക് വന്നു.
പഴയ ഒരു പത്രം ചുരുട്ടിയെടുത്തു.
പിന്നെ അവന്‍റെ മുഖത്തും ശരീരത്തിലും അരിച്ചു നടന്നിരുന്ന ഈച്ചകളെ ആട്ടിയോടിക്കാന്‍ തുടങ്ങി..
പാവം ഉറങ്ങട്ടെ..
ചെറുതാണെങ്കിലും നന്നായി..
ReplyDelete