സ്റ്റീഫൻ ഹോക്കിങ് |
1942 ജനുവരി 8ന് ഓക്സ്ഫോർഡിലാണ് സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഗലീലിയോയുടെ മുന്നൂറാം ചരമ വാര്‍ഷിക ദിനത്തില്‍..! ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കള്‍ . മറ്റു പല ശാസ്‌ത്രജ്ഞന്‍മാരെപ്പോലെ ഹോകിങ്ങ് സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് പഠിക്കുന്ന കാര്യത്തില്‍ വളരെപ്പിന്നോട്ടായിരുന്നു. എങ്കിലും റേഡിയോയും ക്ലോക്കും ഒക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ അതെല്ലാം അഴിച്ചു നോക്കുമായിരുന്നത്രേ ( വീണ്ടും ഉപയോഗിക്കാവുന്ന രീതിയില്‍ അവയെല്ലാം പഴയ രൂപത്തില്‍ കൊണ്ടു വരാന്‍ പലപ്പോഴും തനിക്കു പറ്റാറില്ലായിരുന്നു എന്ന് ഹോകിങ്ങ് തന്നെ ഓര്‍ക്കുന്നു). സ്കൂള്‍ ജീവിതകാലത്ത് തന്നെ ഹോകിങ്ങിനു "ഐന്‍സ്ടീന്‍" എന്ന വിളിപ്പേര് വീണിരുന്നുവത്രെ .
ഭാര്യ ജയിനിനും മകനുമൊപ്പം |
മകന്റെ താല്പര്യം വൈദ്യ ശാസ്ത്രത്തിലേക്കും ജീവ ശാസ്ത്രത്തിലേക്കും തിരിച്ചു വിടാന്‍ അച്ഛന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. ബയോളജി സൂക്ഷ്മതയും വ്യക്തതയും കുറഞ്ഞ ശാസ്ത്രരൂപം ആണെന്നായിരുന്നു കൊച്ചു സ്ടീഫന്റെ വാദം ("too inexact, too descriptive" ). തുടര്‍ന്ന് ഒക്സ് ഫോര്‍ഡ് യുനിവേര്‍സിറ്റിയില്‍ ഭൌതിക ശാസ്ത്ര പഠനത്തിനു ചേര്‍ന്നു. കോസ്മോളജിയായിരുന്നു ഐച്ഹിക വിഷയം.
ഒക്സ് ഫോര്‍ഡില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഹോകിങ്ങില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ചിലപ്പോള്‍ ശരീരത്തിന്റെ ബാലന്‍സ് തെറ്റും, ചിലപ്പോള്‍ മറിഞ്ഞു വീഴും. പക്ഷെ അതൊന്നും കാര്യമായി എടുത്തില്ല.വളരെയേറെ നാളുകള്‍ക്കു ശേഷം , അച്ഛന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഹോകിങ്ങ്സ് ഡോക്ടറെ കാണുന്നത്. തുടര്‍ച്ചയായ ടെസ്റ്റുകള്‍ , ചികിത്സകള്‍ , പരീക്ഷണങ്ങള്‍, ഒടുവില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി. "Amyotrophic Lateral Sclerosis എന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ഹോകിങ്ങ്സിനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. ഹോകിങ്ങിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഹോകിങ്ങിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. ( How could something like that happen to me? ) എന്നാല്‍ തന്റെ ബെഡിനു എതിര്‍വശം കിടന്ന ഒരു കുട്ടി ലുക്കീമിയ ബാധിച്ചു മരിക്കുന്ന രംഗം ഹോകിങ്ങിനെ വല്ലാതെ സ്വാധീനിച്ചു. ലോകത്തില്‍ തന്നെക്കാള്‍ മോശപ്പെട്ട നിലയില്‍ ഒരു പാട് പേരുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തെ ചിന്തിപ്പിച്ചു. കേം ബ്രിഡ്ജിലെ തന്റെ ഗവേഷണം തുടര്‍ന്ന് കൊണ്ടു പോകാന്‍ തന്നെ ഹോകിംഗ് തീരുമാനിച്ചു ഇതേ കാലത്ത് തന്നെയാണ് അദ്ദേഹം ജയിന്‍ വൈല്‍ഡു( Jane Wilde)മായി പ്രണയത്തിലാകുന്നത് . ജയിനിന്റെ സാന്നിധ്യം തനിക്കു ജീവിക്കാനുള്ള കരുത്തുപകര്‍ന്നു എന്ന് ഹോകിംഗ് അനുസ്മരിക്കുന്നു. ഹോകിംഗ് ഒരു മാരക രോഗിയാണെന്ന വസ്തുത ജയിനിനെ തെല്ലും ബാധിച്ചില്ല.ജീവിതത്തിന്റെ പീഡനകാലത്ത് ഒന്നിച്ചുനിന്ന് പൊരുതാമെന്ന ഉറച്ച പ്രഖ്യാപനത്തിലൂടെ ഇരുവരും വിവാഹിതരായി. ഈ ജീവിതത്തില്‍ അവര്‍ക്ക് മൂന്നു കുട്ടികളുമുണ്ടായി. 1995 വരെ ഹോകിങ്ങിനൊപ്പമുണ്ടായിരുന്നു അവര്‍.
സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ് സ്റ്റീഫൻ ഹോക്കിങ്ങിന്റെ മുഖ്യ ഗവേഷണ മേഖല. 1983 ല്‍ Jim Hartle എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്നു കൊണ്ടു ഐന്‍സ്ടീന്‍ന്റെ ആപേക്ഷികതാ സിദ്ധാന്തവും ( general relativity theory) ക്വാണ്ടം ഭൌതികതയിലെ ആശയങ്ങളും സമന്വയിപ്പിച്ച് അതിരുകളില്ലാത്ത പ്രപഞ്ചം എന്ന ആശയം അവതരിപ്പിച്ചു. 1975 ല്‍ തമോഗര്‍ത്തങ്ങള്‍ ഊര്‍ജം പുറത്തേക്കു വിടുന്നതായി അദ്ദേഹം സമരത് ഥിച്ചു .ക്വാണ്ടം പ്രഭാവം മൂലം ഒരു തമോദ്വാരം പുറപ്പെടുവിക്കുന്ന ബ്ലാക്ക് ബോഡി വർണ്ണശ്രേണിയിലെ താപവികിരണങ്ങളാണ് ഹോക്കിങ് വികിരണം (അഥവാ ബെക്കെൻസ്റ്റീൻ-ഹോക്കിങ് വികിരണം). തമോഗർത്തങ്ങളിലെ "information paradox." എന്ന പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വാദഗതികള്‍ തെറ്റായിരുന്നു എന്ന് പിന്നീട് തുറന്നു സമ്മതിക്കാനും അദ്ദേഹം മടിച്ചില്ല .
1974 നു ശേഷം തനിയെ ഭക്ഷണം കഴിക്കാനോ, എഴുന്നേറ്റു നടക്കാനോ കഴിയുമായിരുന്നില്ല. 1985-ല്‍ tracheotomy ശസ്ത്രക്രിയയ്ക്ക് മുമ്പു സ്റ്റീഫനു അവ്യക്തമെങ്കിലും സംസാരിക്കാന്‍ സാധിച്ചിരുന്നു. ഒരു സെക്രട്ടറിയെ നിയോഗിച്ചു വേണ്ട കാര്യങ്ങള്‍ പതുക്കെ പറഞ്ഞു കൊടുത്ത് എഴുതിപ്പിക്കുമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സംസാര ശേഷി പൂര്‍ണ്ണമായി ഇല്ലാതായി. അദ്ദേഹം തളര്‍ന്നില്ല സെമിനാറുകള്‍ തുടര്‍ന്നു .പുരികക്കൊടികള്‍ മാത്രം ചലിപ്പിച്ച് കൊണ്ടു തന്റെ മുന്നില്‍ കാണിക്കുന്ന കാര്‍ഡില്‍ ഉള്ള അക്ഷരങ്ങളെ തെരഞ്ഞെടുത്തുകൊണ്ടായിരുന്നു ആശയ വിനിമയം. ഇത് വലിയ സമയ നഷ്ടമുണ്ടാക്കി. മഹത്തായ ഭൌതിക ശാസ്ത്രകാരന്റെ ദുര്‍വിധി കണ്ട് Walt Woltosz എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഒരു പുതിയ പ്രോഗ്രാം രൂപ കല്പന ചെയ്തു സ്റ്റീഫനു നല്‍കി. ‘ഇക്വലൈസര്‍’ എന്നായിരുന്നു അതിന്റെ പേര്. സ്ക്രീനില്‍ നിന്നും വാക്കുകള്‍ കൈയിലെ സ്വിച്ചമര്‍ത്തി തിരഞ്ഞെടുക്കാവുന്ന രീതിയായിരുന്നു അത്. തലയുടെയും കണ്ണിന്റെയും ചലനത്തിലൂടെയും സ്വിച്ച് പ്രവര്‍ത്തിപ്പിച്ച് മനസ്സിലുള്ള വാക്ക് തിരഞ്ഞെടുത്ത് കാര്യം വ്യക്തമാക്കാം. പിന്നീട് Cambridge Adaptive Communication ലെ David Mason എന്നയാള്‍ വീല്‍ ചെയരിനോട് ഘടിപ്പിക്കാവുന്ന portable computer ഉം a speech synthesizer ഉം സജ്ജമാക്കി. ഇതോടെ മിനിറ്റില്‍ 15 വാക്കു വരെ കൈകാര്യം ചെയ്യാവുന്നത്ര പുരോഗതിയുണ്ടായി. ഈ സംവിധാനം ഉപയൊഗിച്ചു ശാസ്ത്ര പുസ്തകങ്ങളും നിരവധി പ്രബന്ധങ്ങളും തയ്യാറാക്കി.
1988-ൽ പുറത്തിറങ്ങിയ A Brief History of Time എന്ന പുസ്തകത്തിന്റെ 9 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഉല്പത്തിയും വികാസവും മഹാവിസ്ഫോടനം(Big Bang), തമോഗർത്തം തുടങ്ങി പ്രപഞ്ച ശാസ്ത്രത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. പല സങ്കീർണ്ണ ഗണിതശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ടെങ്കിലും E = mc² എന്ന സമവാക്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു.
A Briefer History of Time, the essay collection Black Holes and Baby Universe , The Universe in a Nutshell. എന്നീ കൃതികളും പ്രശസ്തമാണ്.
രോഗം അതിന്റെ സര്‍വ ശക്തിയോടും കൂടെ ശരീരത്തെ ആക്രമിച്ചപ്പോഴും, അത് ജോലിയെയോ, മനസ്സിനേയോ ബാധിക്കാന്‍ സ്റ്റീഫന്‍ അനുവദിച്ചില്ല. അദ്ദേഹം ഇങ്ങനെ ഓര്‍ക്കുന്നു " മോട്ടോര്‍ ന്യൂറോണ്‍ രോഗം എന്നെ ബാധിച്ചിട്ടു നാളുകള്‍ ഏറെയായി. എന്നാല്‍ സംതൃപ്തമായ ഒരു ജീവിതം നയിക്കുന്നതിന് ഒരിക്കല്‍ പോലും അതൊരു തടസ്സമായി തീര്‍ന്നിട്ടില്ല. കുറച്ചേറെ സമയം എടുത്തേക്കാം, പക്ഷെ പ്രതീക്ഷകള്‍ അവസാനിപ്പിക്കേണ്ടതില്ല ..."
സര്‍, വിസ്മയ്ങ്ങള്‍ക്കായി ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു...
good post Vishnu... He is really a gr8 Man
ReplyDeleteNasarudheen Mannarkkad
http://kallivallivarthakal.blogspot.com/2010/12/blog-post.html
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഒന്നല്ല രണ്ടു മണ്ടത്തരങ്ങള്‍ പറ്റി.അത് കൊണ്ടാ രണ്ടു കമന്റ്സും ഡിലീറ്റ് ചെയ്തത് ,പോസ്റ്റ് വിജ്ഞാനപ്രദമാണ് ,ഇനിയും കാത്തിരിക്കുന്നു ,,,,,,,
ReplyDeleteനല്ല പോസ്റ്റ്
ReplyDeleteവളരെ നല്ല ഒരി വിവരം സമ്മാനിച്ചതിന് , ഒരു പാട് നന്ദി
മഹാനായ സ്റ്റീഫന്‍ ഹോക്കിങ്സ് എന്നും എന്നെ അത്ഭുതപ്പെടുത്തുന്നു... അദ്ദേഹം ജീവിക്കുന്നു എന്നതിനേക്കാള്‍ അത്ഭുതകരമാണ് ആ മസ്തിഷ്കത്തില്‍ ഉരുവം കൊള്ളുന്ന ചിന്താപദ്ധതികള്‍... അദ്ദേഹത്തിന് സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനായെങ്കില്‍ നിലവിലുള്ള ശാസ്ത്ര തത്വങ്ങളെ മുഴുവന്‍ മാറ്റിമറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേക്കാളൊക്കെ എത്രയോ ഉയരത്തില്‍ അദ്ദേഹവും ആ മസ്തിഷ്ക്കവും സ്ഥാനം പിടിക്കുമായിരുന്നു.....
ReplyDeleteനല്ല ഓര്‍മപ്പെടുത്താലാണ് ഈ പോസ്റ്റ്.
കേട്ടിട്ടുണ്ട് ഇയാളെ കുറിച്ച് പക്ഷേ ഇത്രക്ക് വിശദമായി ഇപ്പോള്‍ ആണ് അറിയാന്‍ കഴിന്ജത് വിക്ഞാന പ്രദമായ പോസ്റ്റ് താങ്ക്സ്
ReplyDeleteസ്റ്റീഫന്‍ ഹോക്കിങ്സിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ കേട്ടിട്ടുണ്ട് എങ്കിലും ഇത്ര വിശദമായി അറിയില്ലായിരുന്നു... ഈ പോസ്റ്റിനു നന്ദിയുണ്ട് വിഷ്ണു...
ReplyDeleteA Brief History of Time വായിക്കണം എന്ന് കരുതുന്ന ഒരു പുസ്തകമാണ്.. വായിച്ചാല്‍ മനസ്സിലായില്ലെങ്കിലോ എന്നൊരു സങ്കോചത്തില്‍ മാറ്റി വെച്ചതാണ്.. ഈ ലേഖനം വായിച്ചപ്പോള്‍ അതു വായിക്കണം എന്ന മോഹം ഇരട്ടിച്ചു...
വായിക്കും... ഇന്‍ഷാ അള്ളാ.....
ഈ മഹാന്‍റെ ബി ബി സി അഭിമുഖം കണ്ടിരുന്നു. വല്ലാത്തൊരു സംഭവം തന്നെ. വിധിയെ കീഴടക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇത് ശരിക്കും കാണാം. ഇപ്പറഞ്ഞ A brief History of Time വായിച്ചു തുടങ്ങിയിട്ടുണ്ട്.
ReplyDeleteപോസ്റ്റിനു വളരെ നന്ദി.
നന്ദി സന്ദീപ് , കൊമ്പന്‍ , ഷുക്കൂര്‍ .
ReplyDeleteA Brief History of Time തീര്‍ച്ചയായും വായിക്കണം. കഠിനമായ സാങ്കേതിക പടങ്ങളോ , അക്കാദമിക് ബുദ്ധിജീവി ജാടകളോ ഒന്നുമില്ലാത്ത തികച്ചും ലളിതമായ പുസ്തകമാണ് . ഞാന്‍ പ്ലസ് വണില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് വായിച്ചതാ ... അന്നേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
നമ്മുടെ ജീവിതം എത്ര മഹത്തരമാണെന്നും അത് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നന്നായി ജീവിക്കുക തന്നെ വേണമെന്ന സന്ദേശവും ഈ ഒരു മഹാ ജീവിതം നമ്മൾക്ക് കാട്ടിത്തരുന്നു. ആശംസകൾ, ഇങ്ങനെ എല്ലാവരേയും പ്രചോദിപ്പിക്കുന്ന തരത്തിൽ ഒരു കുറിപ്പെഴുതിയതിന്. അഭിനന്ദനങ്ങൾ.
ReplyDeleteവിഷ്ണു,
ReplyDeleteഈ പരിചയപ്പെടുത്തല്‍ നന്നായി. കൂടുതല്‍ അറിയാനും പഠിക്കാനും ഇതൊരു കാരണമാകട്ടെ..
ആശംസകള്‍.!
വളരെ കേട്ടിട്ടുണ്ട് എന്നാലും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതില്‍ അത്ഭുതം.....ആ മഹാനായ മനുഷ്യന്‍ കന്നിച്ച നിശ്ചയ ധാര്ധ്യത്തിനു മുന്നില്‍ നാം വെറും പീരകള്‍ മാത്രം....
ReplyDeleteആശംഷകള്‍ ഭായീ
തന്റെ വയായ്മകള്‍ മറന്ന് ലോകത്തിനു വെളിച്ചമേകാന്‍ പ്രയത്നിക്കുന്ന പ്രതിഭ. എല്ലാമുണ്ടായിട്ടും ഒരല്പ നേരത്തെ മനപ്രയാസത്തിനൊടുവില്‍ ജീവിതം വെടിയാന്‍ തിടുക്കം കൂട്ടുന്ന മണ്ടന്മാരെ ഹോക്കിന്സിന്റെ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍...!
ReplyDeleteNeeyenthaada valla yukthivaadiyumaano? Shabarimala ayyappane kuttam parayuka. Daivam illennu paranja stephen hawkingine pokkikkondu nadakkuka, Hmm Kollaam.
ReplyDelete