പണ്ട് പണ്ട് ഓന്തുകള്‍ക്കും മുമ്പ് ദിനോസറുകള്‍ക്ക് മുമ്പ് , ഒരു സായാഹ്നത്തില്‍ രണ്ടു ജീവ ബിന്ദുക്കള്‍ നടക്കാനിറങ്ങി .
അസ്തമയത്തില്‍ ആറാടി നിന്ന ഒരു താഴ്‌വരയില്‍ എത്തി.
ഇതിന്‍റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയ ബീന്ദുവിനോടു ചോദിച്ചു .
പച്ച പിടിച്ച താഴ്വര , ഏട്ടത്തി പറഞ്ഞു . ഞാനിവിടെതന്നെ നില്‍ക്കട്ടെ.
എനിക്ക് പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുമ്പില്‍ കിടന്ന അനന്ത പഥങ്ങളിലേക്ക് അനുജത്തി നോക്കി.
നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല അനുജത്തി പറഞ്ഞു.
മറക്കും ഏട്ടത്തി പറഞ്ഞു.
ഇത് കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേയുള്ളൂ.
അനുജത്തി നടന്നകന്നു.
അസ്തമയതിന്‍റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു .
പായല്‍ കുരുന്നില്‍ നിന്ന് വീണ്ടുമവള്‍ വളര്‍ന്നു.
അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി .
മൃതിയുടെ മുലപ്പാല്‍ കുടിച്ചു ചില്ലകള്‍ പടര്‍ന്നു തിടം വച്ചു.
കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി.
അവിടെ തനിച്ചു നിന്ന ചമ്പകത്തിന്‍റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു ,
അനുജത്തീ നീയെന്നെ മറന്നുവല്ലോ.....
ഖസാക്കിന്‍റെ ഇതിഹാസം ഒ.വി . വിജയന്‍

നല്ലപോസ്റ്റ്...
ReplyDeleteഎനിക്ക് വളരെഇഷ്ടപ്പെട്ടു...
ആശംസകള്‍നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
നല്ല പോസ്റ്റ്
ReplyDeleteഓ വി വിജയന്‍
ReplyDeleteഖസാക്കിന്‍റെ ഇതിഹാസം
കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി.
ReplyDeleteഅവിടെ തനിച്ചു നിന്ന ചമ്പകത്തിന്‍റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു ,
അനുജത്തീ നീയെന്നെ മറന്നുവല്ലോ.....
ഇതിഹാസതെ വെല്ലുന്ന മറ്റൊരു ഗദ്യകവിത ഞാൻ വായിച്ചിട്ടില്ല.....
അവളുടെ മുമ്പില്‍ കിടന്ന അനന്ത പഥങ്ങളിലേക്ക് അനുജത്തി നോക്കി.
ReplyDeleteനീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല അനുജത്തി പറഞ്ഞു.
മറക്കും ഏട്ടത്തി പറഞ്ഞു.
ഇത് കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേയുള്ളൂ.
സ്ന്ദരമായൊരു എഴുത്ത്, അതിന്റെ മനോഹാര്യതയിൽ എന്ത് കമന്റിടണം ന്ന് ഞാൻ അന്തിച്ച് നിന്നു. ആശംസകൾ.
നല്ല പോസ്റ്റ്
ReplyDelete