Friday, December 10, 2010

ആരിരാരാരിരോ




"What is your favorite dish, grand dad?"
"All of them, my son. It's a great sin to say this is good and that is bad."
"Why? Can't we make a choice?"
"No, of course we can't."
"Why not?"
"Because there are people who are hungry." 
                                          Zorba the Greek, Nikos Kazantzakis
                                                                                                                    
 ലോകത്ത് അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍.അഞ്ചു വയസിനു താഴെയുള്ള 2.35 മില്യന്‍ കുട്ടികളാണ് 2005ല്‍ ഇന്ത്യയില്‍ മരിച്ചത്. ലോകത്ത് സംഭവിച്ച ശിശുമരണങ്ങളില്‍ 20 ശതമാനം വരും. പോഷകാഹാര ക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ആഫ്രിക്കയെക്കാള്‍ അധികമാണ് ഇന്ത്യയില്‍ . ശിശു മരണത്തിന് ഇത് നേരിട്ട് കാരണമാവുന്നില്ലെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുവാനും രോഗങ്ങള്‍ക്ക്‌ എളുപ്പം വശംവദരാവുവാനും പോഷകാഹാര കുറവ് കാരണമാവുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. യൂണിസെഫ്‌ കണക്കുകള്‍ പ്രകാരം ലോകത്ത്‌ പോഷകാഹാര കുറവ്‌ അനുഭവിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാരനാണ്.

യു.എന്‍.ഡി.പി പ്രതിനിധി പാട്രിക് കോര്‍ ബിസോട്ട് പുറത്തിറക്കിയ ലോകത്തെ 169 രാജ്യങ്ങളിലെ മനുഷ്യവികസന സൂചികാ റിപ്പോര്‍ട്ടില്‍ ഇന്ത്യ 119-ാം സ്ഥാനത്താണ്


അതേ സമയം കേരളം മാതൃ-ശിശു ആരോഗ്യപരിപാലനത്തില്‍ മാതൃകാപരമായ പുരോഗതി കൈവരിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവികസന സൂചിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഗപ്രതിരോധം, മുലയൂട്ടല്‍, കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കല്‍, നിര്‍ജലീകരണം തടയല്‍ എന്നിവയില്‍ കേരളം മുന്നിലാണ്.
എങ്കിലും നമുക്കും ചുറ്റും ഇപ്പോഴും ഉണ്ടെന്നോ ?
എച്ചില്‍ പാത്രങ്ങളില്‍ ആഹാരം തേടുന്നവര്‍..!
സുഭിക്ഷമായ ഊണും കഴിഞ്ഞു ഏമ്പക്കവും വിട്ടു ഹോട്ടലില്‍ നിന്നു ഇറങ്ങി വരുമ്പോള്‍ പിച്ചക്കാശിനു കൈ നീട്ടുന്നവര്‍.. ശല്യങ്ങള്‍...!
അവര്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കാന്‍ പാടില്ല കേട്ടോ...
അതൊന്നും കണ്ടില്ലെന്നു നടിച്ചാല്‍ മതി,(അതല്ലെങ്കില്‍ അവജ്ഞയോടെ ഒരു നോട്ടം മതി , തനിയെ പൊയ്ക്കൊള്ളും )
കാരണം ബാല ഭിക്ഷാടനം നിയമം മൂലം നിരോധിച്ചിരിക്കുന്നു...

No comments:

Post a Comment