Showing posts with label മകര ജ്യോതി. Show all posts
Showing posts with label മകര ജ്യോതി. Show all posts

Tuesday, February 1, 2011

ഇരുട്ട് പരത്തുന്ന വിളക്ക്.

"മകരവിളക്ക്‌ മനുഷ്യസൃഷ്ടിയാണെന്ന്‌ ശബരിമല തന്ത്രി കണ്ഠരര്‌ മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മകരവിളക്കും മകരജ്യോതിയും ഒന്നല്ലെന്നും രാഹുല്‍ പറഞ്ഞു.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മകര ജ്യോതിയും മകര വിളക്കും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ആകാശത്ത്‌ തെളിയുന്ന നക്ഷത്രമാണ്‌ മകരജ്യോതി. എന്നാല്‍ മകരവിളക്ക്‌ മകരജ്യോതി തെളിയുന്ന സമയത്ത്‌ പൊന്നമ്പലമേട്ടില്‍ മനുഷ്യര്‍ പ്രതീകാത്മകമായി തെളിയിക്കുന്ന വിളക്കാണ്"-
മലയാളത്തിലെ പ്രമുഖ പത്ര ദൃശ്യ മാധ്യമങ്ങളിലും ഇന്റെര്‍നെറ്റിലും പ്രചരിച്ച ഒരു റിപ്പോര്‍ട്ട്‌ ആണ് മേലെ കാണുന്നത്. വെറുമൊരു വാര്‍ത്ത എന്നതിലുപരിയായി മകര വിലക്കിനെ കുറിച്ചുള്ള ആധികാരികവും ശാസ്ത്രീയവുമായ വിലയിരുത്തല്‍ എന്ന നിലയിലാണ് ഈ പ്രസ്താവന  മുഖ്യധാര മാധ്യമങ്ങള്‍ കൊണ്ടാടിയത്.
ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായിരി ക്കേ സെക്രട്ടറിയേറ്റ് പടിക്കല്‍ ഹോമം  നടത്തിയതിനും അദ്ദേഹത്തെ അപമാനിക്കാന്‍ നടത്തുന്ന ആ ആഭാസക്രിയയ്ക്ക് ക്ഷണിക്കാന്‍ മന്ത്രിയാപ്പീസില്‍ കയറിചെന്നു പ്രശ്നങ്ങളുണ്ടാക്കിയതിനും  അറ്റസ്റ്റ് ചെയ്യപ്പെടുന്നു


ഈ രാഹുല്‍ ഈശ്വര്‍ വല്ല ജ്യോതിശാസ്ത്രജ്ഞനോ മറ്റോ ആണെന്ന് വിചാരിച്ചു പോയാല്‍ കുറ്റം പറയാനാകില്ല, അത് പോലെയായിരുന്നു അദ്ദേഹത്തിന്‍റെ മാധ്യമങ്ങളിലെ പ്രകടനം.


എന്താണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ തന്ത്രി പൌത്രനെ പ്രേരിപ്പിച്ച ഘടകം ?


മകരജ്യോതി സംബന്ധിച്ച് പുറത്തു വന്ന വസ്തുതകള്‍ വിശ്വാസികള്‍ക്ക്(കൃത്യമായി പറഞ്ഞാല്‍ അന്ധവിശ്വാസികള്‍ക്ക്)വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.അവരെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ശബരിമല തന്ത്രി മഹേശ്വരര് തന്നെ ആ സത്യം വെളിപ്പെടുത്തിയതാണ്.
എന്നാല്‍ ഇത് കൊണ്ടു മലയാളികള്‍ അടുത്ത വര്‍ഷം മുതല്‍ സബരിമല യാത്ര വേണ്ട എന്ന് വെക്കുമെന്നോന്നും ആരും കരുതില്ല, എങ്കിലും കുറച്ചു സമയതെക്കെങ്കിലും ഉണ്ടായ ഈ ഞെട്ടല്‍ കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ ഔദ്യോഗിക സംഘടനകള്‍ക്കും അതിന്‍റെ മേലാളന്‍മാര്‍ക്കും (!) സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. മകരവിളക്ക് മനുഷ്യനെ കബളിപ്പിക്കലാനെന്നും അത് മനുഷ്യന്‍ തന്നെ കത്തിക്കനതാനെന്നും എന്നാ സത്യം പുറത്തു വന്നപ്പോള്‍  ഇപ്പോള്‍ (അന്ധ)വിശ്വാസികള്‍ എല്ലാം മകര ജ്യോതിയെ കൂട്ട് പിടിച്ചിരിക്കുന്നു.മകരവിളക്കും മകര ജ്യോതിയും തമ്മിലെ വ്യത്യാസം അറിയാത്തവരാണ് തര്‍ക്കം ഉന്നയിക്കുന്നതെന്നാണ് രാഹുലിന്‍റെ വാദം. നട തുറക്കുന്ന സമയത്ത് ആകാശത്ത്‌ തെളിയുന്ന നക്ഷത്രമാണ്‌ മകരജ്യോതി എന്ന് രാഹുല്‍. 





ജ്യോതി ശാസ്ത്രത്തില്‍ (astronomy) അല്പം അറിവുള്ള ഏതൊരാള്‍ക്കും അറിയാം ഒരു നക്ഷത്രവും ഒരു പ്രത്യേക ദിവസം ഉദിക്കില്ല എന്ന്. അതെപ്പോഴും ആകാശത്ത് ഉണ്ട്. ഇവര്‍ പറയുന്നത് സിറിയസ് എന്ന നക്ഷത്രം ആയിരിക്കും . രുദ്രന്‍ എന്ന് നമ്മള്‍ പൌരസ്ത്യര്‍ വിളിക്കുന്നു. Canis Major  എന്ന  നക്ഷത്ര ഗണത്തിലെ നക്ഷത്രം ആണ്. ബ്രഹത് ശ്വാനന്‍ എന്നാണു ഈ രാശിയുടെ ഭാരതീയ നാമം.ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്ന നക്ഷത്രമാണ് സിറിയസ്.ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ഈ നക്ഷത്രത്തെ നിരീക്ഷിക്കാവുന്നതാണ്. സ്വന്തം വീട്ടിലെ മട്ടുപ്പാവിലോ അല്പം തുറസ്സായ സ്ഥലത്തോ നിന്ന് സിറിയസ്സിനെ കാണാനും തിരിച്ചറിയാനും ആര്‍ക്കും സാധിക്കും.കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം സിറിയസ്സ് എന്ന നക്ഷത്രത്തെ വലിയ അധ്വാനം കൂടാതെ കാണാന്‍ കഴിയുന്നതാണ്.

വസ്തുതകള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും മകരജ്യോതി യെ ഒരു ദിവ്യാത്ഭുതമായി നിലനില്‍ക്കട്ടെയെന്നാണ് രാഹുലും രാഹുളിനെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്ന സംഘങ്ങളും ആഗ്രഹിക്കുന്നത്. വസ്തുതകള്‍ വിസ്മരിച്ചു കൊണ്ടു "വിശ്വാസികളുടെ വികാരം മാനിച്ചു കൊണ്ടു" ഒളിച്ചു കളിക്കാന്‍ ആണ് മലയാളി പൊതു സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമങ്ങളും ഇഷ്ടപ്പെടുന്നത്.


അറിവിന്‍റെ  വിളക്ക് അണച്ച് നമുക്ക് ഇരുട്ടത്തിരിക്കാം....

Sunday, January 30, 2011

ശരണമയ്യപ്പാ

മകര ജ്യോതി ദിനത്തില് 104 അയ്യപ്പ ഭക്തന്മാരുടെ മരണത്തിനിടയാക്കിയ
പുല്ലുമേട്‌ ദുരന്തം അത്യന്തം നിര്‍ഭാഗ്യകരമായിപ്പോയി.
അതിന്‍റെ കാര്യ കാരണങ്ങളെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നു. പോലീസിന്‍റെയും സര്‍ക്കാരിന്‍റെയും  വീഴ്ചയാണോ എന്ന് പരിസോധിക്കുകയായിരുന്നു ആദ്യ നാളുകളില്‍. പിന്നെ അത് മകരവിളക്കാണോ മകര ജ്യോതിയാണോ എന്ന് വലിയ വാഗ്വാദങ്ങളും നടന്നു.
ശബരിമലയിലെ മകരജ്യോതി ഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി. മകരവിളക്ക് മനുഷ്യനിര്മിതമാണെന്ന് ജി സുധാകരന്‍ .മകരജ്യോതി ഭക്തിയും വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്ന് മന്ത്രി ബിനോയ് വിശ്വം.ശബരിമലയിലെ മകര്യ ജ്യോതിയും മകര വിളക്കും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന്‌ തന്ത്രി കണ്‌ഠരര്‌ മഹേശ്വരര്‌.

ശബരിമല തീര്‍ഥാടനം അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ ചര്‍ച്ചകളെന്നു ചില ഹൈന്ദവ സംഘടനകളും ആരോപിച്ചു.

ഇതിനിടെ വിട്ടുപോയ ചില വസ്തുതകള്‍ ....


ഇതാദ്യമായല്ല ശബരിമലയില്‍ ഇത്തരം കൂട്ടമരണങ്ങള്‍ അരങ്ങേറുന്നത്.

മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന പ്രകാശം മനുഷ്യനിര്‍മ്മിതമാണെന്ന് എല്ലാവരും തുറന്ന് സമ്മതിക്കുന്ന കാര്യമാണ് ( ഇപ്പോള്‍ താത്രി കൂടി സമ്മതിച്ചു,വീണ്ടുവിചാരമുണ്ടായ പോലെ തൊട്ടു പിറ്റേന്ന് പുതിയ വ്യാഖ്യാനങ്ങളുമായി പത്രസമ്മേളനം നടത്തിയെങ്കിലും! )

ശബരിമല തീര്‍ത്ഥാടന കാലം ദേവസ്വം ബോര്‍ഡിന് നൂറു കോടിയോ അതിലേറെയോ വരുമാനം ലഭിക്കുന്നു..


“മകരജ്യോതി എന്നത് ആ ദിവസത്തില്‍ അതായത് മകരം ഒന്നിനു ഒരു പ്രത്യേക സമയത്ത് ( അയ്യപ്പന്‌ തിരുവാഭരണം ചാര്‍ത്തി നട തുറക്കുന്ന സമയത്ത്) മാനത്ത് തെളിയുന്ന ഒരു നക്ഷത്രമുണ്ട്. ആ നക്ഷത്രത്തേയാണ്‌ മകരജ്യോതി എന്നു വിശേഷിപ്പിക്കുന്നത്. മൂന്നു നാലു തവണ അതിങ്ങനെ മിന്നി മിന്നി വരുന്നത് നമുക്കു അവിടെ ആ സമയത്ത് കാണുവാന്‍ സാധിക്കു”മെന്ന വാദം പത്താം തരാം വരെയെങ്കിലും സയന്‍സ് പഠിച്ചവര്‍ വിശ്വസിക്കാന്‍ പാടില്ലാത്തതാണ്. കാരണം ജ്യോതി ശാസ്ത്രത്തില്‍ (astronomy) അല്പം അറിവുള്ള ഏതൊരാള്‍ക്കും അറിയാം ഒരു നക്ഷത്രവും ഒരു പ്രത്യേക ദിവസം ഉദിക്കില്ല എന്ന്…

അന്ധ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ വിശദീകരണങ്ങള്‍ ആവശ്യമില്ല, അതിനെക്കാളേറെ അസാധ്യവുമാണ്‌.



ഒരിക്കലും വരാത്ത മാവേലിയെ കാത്തു നമ്മള്‍ ഓണം ആഖോഷിക്കുന്നില്ലേ, അതുപോലെ ഒരു വിശ്വാസം മാത്രമാണ് മകരജ്യോതി.
 വിശ്വാസങ്ങള്‍ കൂട്ടക്കൊലയിലേക്ക് നയിക്കുമ്പോള്‍ കണ്ണും കാതും കൊട്ടിയടച്ചു തപസ്സിരിക്കണോ?