" എന്താ ഇത്ര പ്രായമായിട്ടും ----യുടെ കല്യാണം നടക്കാത്തത് ? ഈ വര്‍ഷമെങ്കിലും നടന്നില്ലെങ്കില്‍ പ്രശ്നമാവില്ലേ? പൊതുവേ ഐ ടി ഫീല്‍ഡില്‍ ഉള്ള പെണ്കുട്ടികളെപ്പറ്റി ഒരു മോശം അഭിപ്രായമാ ഉള്ളത്"-
കുറച്ചു നാള് മുന്‍ പ് എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് തീര്‍ത്തും നിഷ്കളങ്കമായി ഞങ്ങളുടെ ഒരു സുഹൃത്തിനെക്കുറിച്ച് പറഞ്ഞതാണിത്.എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു സോഫ്റ്റ്വെയര് കമ്പനിയില്‍ സംതൃപ്തയായി ജോലി ചെയ്യുകയാണ് അവള്. ചോദ്യം കേട്ടപ്പോള്‍ അന്ന് എനിക്ക് തമാശയായാണ് തോന്നിയത്. എന്നാല്‍ പിന്നെ കൂടുതല്‍ പേരോടു സംസാരിച്ചപ്പോള്‍, ഐ ടി യില്‍ ജോലി ചെയ്യുന്ന എല്ലാവരും ( ആണും പെണ്ണും ) "പെഴകള് " ആണെന്നാണ് പൊതു ധാരണ എന്ന രീതിയില്‍ ആണ് കൂടുതല്‍ പേരും പ്രതികരിച്ചത്...! ഈ പറഞ്ഞവരില്‍ ആര്‍ക്കും ഇത്തരം "പെഴകളുമായി" നേരിട്ട് പരിചയം ഒന്നുമില്ല. പക്ഷെ..
ഐ ടി ജോലി ചെയ്യുന്നവരെ കുറിച്ച് നിറം പിടിച്ച കഥകള്‍ പ്രചരിപ്പിക്കുക എന്നത് മാധ്യമങ്ങളുടെ ഒരു പുതിയ വിനോദമാണ്. പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ മെനയുന്നത് പത്രക്കാര്‍ക്ക് പുത്തരിയല്ലല്ലോ. ചില ഉദാഹരണങ്ങള്‍ ..
1. കൈനിറയെ പണം കിട്ടുന്ന മേഖലയാണ് ഐ.ടി.പണം ചെലവഴിക്കാന്‍ വേണ്ടി ലഹരിയുടെ വഴിതെടിപ്പോകുന്നു.
2. ആണായാലും പെണ്ണായാലും ജോലി സമയം കഴിഞ്ഞാല്‍ കുടിച്ചു കൂത്താടലാണ് പ്രധാന പണി.
3 സഹപ്രവര്‍ത്തകര്‍ തമ്മില്‍ വഴിവിട്ട ലൈംഗിക ബന്ധങ്ങള്‍ സര്‍വ സാധാരണമാണ് .
4 വിവാഹ മോചനങ്ങള്‍ സര്‍വ സാധാരണമാണ്.
5. വസ്ത്ര ധാരണത്തില്‍ 'സാമാന്യ മര്യാദ '(!)പാലിക്കാറില്ല...!
ഇതിന്റെ കൂടെ ചില സംഭവ കഥകളും .ഇതൊക്കെ കേട്ട് പാവം ജനത്തിന് എന്ത് തോന്നും. ?
ബാംഗ്ലൂരിലും ചെന്നൈയിലും പുനെയിലും തിരുവനന്തപുരത്തും ഒക്കെ ജോലി ചെയ്യുന്ന ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ടെനിക്ക്. അവരാരും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടോ കേട്ടോ അനുഭവിച്ചോ അറിഞ്ഞിട്ടില്ല. മേല്‍ പറഞ്ഞ രീതിയല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാകുന്നില്ല എന്നല്ല. വലിയൊരു സമൂഹത്തിന്റെ ഭാഗം എന്ന രീതിയില്‍ ഇതിനെ കണ്ടാല്‍ പോരെ? ഓണക്കാലത്തെ റെക്കോര്‍ഡ് മദ്യ വില്പനയില് ഊറ്റം കൊള്ളുന്നവരല്ലേ മലയാളികള്‍. ? വിവാഹമോചനം മലയാളിക്ക് പുതിയ കാര്യമാണോ?
മര്യാദയില്ലാത്ത വസ്ത്ര ധാരണത്തെപ്പറ്റി എന്ത് പറയാം. പട്ടുപാവാടയും സെറ്റുമുണ്ടും ചുറ്റി ഓഫീസില്‍ പോയാല്‍ ഇവര്‍ക്ക് തൃപ്തിയാകുമായിരിക്കും. ഒട്ടുമിക്ക ഐ ടി പാര്‍ക്കുകളിലും സാരിയോ ചുരിദാറോ ഷര്‍ട്ടും ട്രൌസേര്സുമോ ആണ് പൊതുവേ സ്ത്രീകളുടെ വേഷം.കുറെയേറെ ഐ ടി കമ്പനികളില്‍ ഡ്രസ്സ് കോഡ് ഉണ്ട്. ഒട്ടു മിക്ക കമ്പനികളിലും ഒരു ദിവസമൊഴികെ ഫോര്‍മല്‍ വേഷം നിര്‍ബന്ധവുമാണ്. പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ പിന്നെ പാര്‍ട്ടി വെയര്‍ തന്നെ.
ഈ ഇക്കിളികഥകള്‍ക്കും അപ്പുറത്ത് മാധ്യമങ്ങളും പൊതു സമൂഹവും ചര്‍ച്ച ചെയ്യാനിഷ്ടപ്പെടാത്ത ചില വസ്തുതകള്‍ കൂടിയുണ്ട്. അദ്ധ്വാനശക്തിയും, സാങ്കേതികവൈദഗ്ധ്യവും പരമാവധി ചൂഷണം ചെയ്യുന്ന കമ്പനികളെക്കുറിച്ചോ അമിതമായ ജോലിഭാരതെക്കുറിച്ചോ,
ജോലിയുടെ സുരക്ഷിതത്വമില്ലായ്മയെ ക്കുറിച്ചോ കടുത്ത മാനസികസമ്മര്‍ദ്ദങ്ങളും ശാരീരിക വൈകല്യങ്ങളും അനുഭവിക്കേണ്ടിവരുന്നതിനെകുറിച് ചോ മിക്കവാറും മൌനം പാലിക്കുകയാണ് പതിവ്. ഒരളവു വരെ നല്ല സൌഹൃദ കൂട്ടായ്മകളുടെയും സംഘടനകളുടെയും അഭാവവും ഒരു പ്രശ്നമാണ്.( ബാംഗ്ലൂരിലെ ഫീഡ് ദി നേഷന്‍ പോലെയുള്ള സംഘടനകളെക്കുറിച്ച് വിസ്മരിക്കുന്നില്ല ). ഐ ടി പ്രോഫഷനല്സിന്റെ അടുത്തു നിന്ന് ഇരട്ടി വീട്ടു വാടകയും ഓട്ടോ ടാക്സി കാശും ചോദിക്കുന്നത് തികച്ചും കൌതുകകരമാണ്.
ഐ ടി ലോകത്തിനുള്ളില്‍ തന്നെ നടക്കുന്ന വിവാഹങ്ങള്‍ സാധാരണമാണ് .ഇത് വലിയ അപകടമാണത്രെ ! പരസ്പരം പ്രശ്നങ്ങള്‍ മനസ്സിലാക്കി ജീവിക്കാം എന്നതു തന്നെ . വലിയ കാര്യമല്ലേ? പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്തിട്ടും സന്തോഷത്തോടെ സമാധാനത്തോടെ കുടുംബ ജീവിതം നയിക്കുന്ന ഒരുപാടുപേര് ഇവിടെയും ഉണ്ട്. സ്നേഹവും സഹകരണവും പരസ്പര വിശ്വാസവും ഉള്ളിടത്തോളംകാലം ബന്ധങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ല.എത്ര ഭാരമുള്ള ജോലി ചെയ്താലും വീട്ടില്‍ വരുമ്പോള്‍ അതെല്ലാം മറന്നു വീടുകാരനായി കഴിയുമ്പോള്‍ തികഞ്ഞ ആശ്വാസം, സന്തോഷം സമാധാനം.
ജനങ്ങളുടെ പണവും സമയവും ജീവിതവും കൊള്ളയടിക്കാന്‍ നിരവധി പേര് കെണിയും വച്ച് കാത്തിരിക്കുന്നുണ്ടാവും പല രൂപത്തില്‍, ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അല്പം സാമാന്യ ബുദ്ധിയും ജീവിക്കാനുള്ള ആഗ്രഹവും വേണം എന്ന് മാത്രം.
കുറച്ചു നാള് മുന്‍ പ് എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് തീര്‍ത്തും നിഷ്കളങ്കമായി ഞങ്ങളുടെ ഒരു സുഹൃത്തിനെക്കുറിച്ച് പറഞ്ഞതാണിത്.എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു സോഫ്റ്റ്വെയര് കമ്പനിയില്‍ സംതൃപ്തയായി ജോലി ചെയ്യുകയാണ് അവള്. ചോദ്യം കേട്ടപ്പോള്‍ അന്ന് എനിക്ക് തമാശയായാണ് തോന്നിയത്. എന്നാല്‍ പിന്നെ കൂടുതല്‍ പേരോടു സംസാരിച്ചപ്പോള്‍, ഐ ടി യില്‍ ജോലി ചെയ്യുന്ന എല്ലാവരും ( ആണും പെണ്ണും ) "പെഴകള് " ആണെന്നാണ് പൊതു ധാരണ എന്ന രീതിയില്‍ ആണ് കൂടുതല്‍ പേരും പ്രതികരിച്ചത്...! ഈ പറഞ്ഞവരില്‍ ആര്‍ക്കും ഇത്തരം "പെഴകളുമായി" നേരിട്ട് പരിചയം ഒന്നുമില്ല. പക്ഷെ..
ഐ ടി ജോലി ചെയ്യുന്നവരെ കുറിച്ച് നിറം പിടിച്ച കഥകള്‍ പ്രചരിപ്പിക്കുക എന്നത് മാധ്യമങ്ങളുടെ ഒരു പുതിയ വിനോദമാണ്. പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ മെനയുന്നത് പത്രക്കാര്‍ക്ക് പുത്തരിയല്ലല്ലോ. ചില ഉദാഹരണങ്ങള്‍ ..1. കൈനിറയെ പണം കിട്ടുന്ന മേഖലയാണ് ഐ.ടി.പണം ചെലവഴിക്കാന്‍ വേണ്ടി ലഹരിയുടെ വഴിതെടിപ്പോകുന്നു.
2. ആണായാലും പെണ്ണായാലും ജോലി സമയം കഴിഞ്ഞാല്‍ കുടിച്ചു കൂത്താടലാണ് പ്രധാന പണി.
3 സഹപ്രവര്‍ത്തകര്‍ തമ്മില്‍ വഴിവിട്ട ലൈംഗിക ബന്ധങ്ങള്‍ സര്‍വ സാധാരണമാണ് .
4 വിവാഹ മോചനങ്ങള്‍ സര്‍വ സാധാരണമാണ്.
5. വസ്ത്ര ധാരണത്തില്‍ 'സാമാന്യ മര്യാദ '(!)പാലിക്കാറില്ല...!
ഇതിന്റെ കൂടെ ചില സംഭവ കഥകളും .ഇതൊക്കെ കേട്ട് പാവം ജനത്തിന് എന്ത് തോന്നും. ?
ബാംഗ്ലൂരിലും ചെന്നൈയിലും പുനെയിലും തിരുവനന്തപുരത്തും ഒക്കെ ജോലി ചെയ്യുന്ന ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ടെനിക്ക്. അവരാരും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടോ കേട്ടോ അനുഭവിച്ചോ അറിഞ്ഞിട്ടില്ല. മേല്‍ പറഞ്ഞ രീതിയല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാകുന്നില്ല എന്നല്ല. വലിയൊരു സമൂഹത്തിന്റെ ഭാഗം എന്ന രീതിയില്‍ ഇതിനെ കണ്ടാല്‍ പോരെ? ഓണക്കാലത്തെ റെക്കോര്‍ഡ് മദ്യ വില്പനയില് ഊറ്റം കൊള്ളുന്നവരല്ലേ മലയാളികള്‍. ? വിവാഹമോചനം മലയാളിക്ക് പുതിയ കാര്യമാണോ? മര്യാദയില്ലാത്ത വസ്ത്ര ധാരണത്തെപ്പറ്റി എന്ത് പറയാം. പട്ടുപാവാടയും സെറ്റുമുണ്ടും ചുറ്റി ഓഫീസില്‍ പോയാല്‍ ഇവര്‍ക്ക് തൃപ്തിയാകുമായിരിക്കും. ഒട്ടുമിക്ക ഐ ടി പാര്‍ക്കുകളിലും സാരിയോ ചുരിദാറോ ഷര്‍ട്ടും ട്രൌസേര്സുമോ ആണ് പൊതുവേ സ്ത്രീകളുടെ വേഷം.കുറെയേറെ ഐ ടി കമ്പനികളില്‍ ഡ്രസ്സ് കോഡ് ഉണ്ട്. ഒട്ടു മിക്ക കമ്പനികളിലും ഒരു ദിവസമൊഴികെ ഫോര്‍മല്‍ വേഷം നിര്‍ബന്ധവുമാണ്. പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ പിന്നെ പാര്‍ട്ടി വെയര്‍ തന്നെ.
ഈ ഇക്കിളികഥകള്‍ക്കും അപ്പുറത്ത് മാധ്യമങ്ങളും പൊതു സമൂഹവും ചര്‍ച്ച ചെയ്യാനിഷ്ടപ്പെടാത്ത ചില വസ്തുതകള്‍ കൂടിയുണ്ട്. അദ്ധ്വാനശക്തിയും, സാങ്കേതികവൈദഗ്ധ്യവും പരമാവധി ചൂഷണം ചെയ്യുന്ന കമ്പനികളെക്കുറിച്ചോ അമിതമായ ജോലിഭാരതെക്കുറിച്ചോ,
ജോലിയുടെ സുരക്ഷിതത്വമില്ലായ്മയെ ക്കുറിച്ചോ കടുത്ത മാനസികസമ്മര്‍ദ്ദങ്ങളും ശാരീരിക വൈകല്യങ്ങളും അനുഭവിക്കേണ്ടിവരുന്നതിനെകുറിച്ഐ ടി ലോകത്തിനുള്ളില്‍ തന്നെ നടക്കുന്ന വിവാഹങ്ങള്‍ സാധാരണമാണ് .ഇത് വലിയ അപകടമാണത്രെ ! പരസ്പരം പ്രശ്നങ്ങള്‍ മനസ്സിലാക്കി ജീവിക്കാം എന്നതു തന്നെ . വലിയ കാര്യമല്ലേ? പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്തിട്ടും സന്തോഷത്തോടെ സമാധാനത്തോടെ കുടുംബ ജീവിതം നയിക്കുന്ന ഒരുപാടുപേര് ഇവിടെയും ഉണ്ട്. സ്നേഹവും സഹകരണവും പരസ്പര വിശ്വാസവും ഉള്ളിടത്തോളംകാലം ബന്ധങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ല.എത്ര ഭാരമുള്ള ജോലി ചെയ്താലും വീട്ടില്‍ വരുമ്പോള്‍ അതെല്ലാം മറന്നു വീടുകാരനായി കഴിയുമ്പോള്‍ തികഞ്ഞ ആശ്വാസം, സന്തോഷം സമാധാനം.