ജനാധിപത്യരാഷ്ട്രീയവ്യവസ്ഥകളില്‍പ്പോലും മാധ്യമങ്ങള്‍ അധികാര വര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാര്‍ മാത്രമായി ഒതുങ്ങുന്നു എന്ന പഴി കേട്ടുകൊണ്ടേയിരിക്കുന്ന ഒരു കാല ഘട്ടത്തിലാണ് "രാജാവ് നഗനാണ് " എന്ന് സധൈര്യം വിളിച്ചു പറഞ്ഞു കൊണ്ടു "വിക്കി ലീക്സ് " രംഗത്ത് വരുന്നത് . സൈബര്‍ലോകത്തിന്റെ സാധ്യതകള്‍ ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചു കൊണ്ടു നമ്മെ ഭരിക്കുന്നവരുടെ വിശ്വാസ വഞ്ചനയുടെ കഥകള്‍ ചോര്‍ത്തി തന്ന വിക്കി ലീക്സും ജൂലിയന്‍ അസാഞ്ചെയും ലോകത്തെ എല്ലാ തുറകളിലുമുള്ള സാമ്രാജ്യത്വവിരുദ്ധരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ആരാധനാപാത്രമായി. ഗ്വോണ്ടോനാമോ തടവറയിലെ നടപടിക്രമങ്ങള്‍,കോപ്പന്‍ഹേഗനിലെ കാലാവസ്ഥാ ഉച്ചകോടി അട്ടിമറിക്കപ്പെട്ടത് , കെനിയയില്‍ നിയമത്തെ മറികടന്നുകൊണ്ട് നടന്ന കൊലപാതകങ്ങള്‍, ആഫ്രിക്കന്‍ തീരങ്ങളില്‍ കൊണ്ടുതള്ളിയ വിഷമയമുള്ള രാസവസ്തുക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇവയൊക്കെ വിക്കി ലീക്സ് വഴി പുറത്തു വന്നപ്പോള്‍ തകര്‍ന്നു വീണത് ലോക പോലീസ് ചമഞ്ഞു നടന്ന അമേരിക്കയുടെ അഹങ്കാരമാണ്. നയതന്ത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ നടത്തിവരുന്ന ചാരപ്പണിയും അട്ടിമറികളും പുറത്തു വന്നതോടെ അമേരിക്കയുടെ നയതന്ത്ര തലത്തിലുള്ള ബന്ധങ്ങള്‍ക്ക് ഏറെ ഉലച്ചില്‍ പറ്റി.ഇന്ത്യയുള്‍പ്പടെ വികസ്വര രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുവേണ്ടി നടത്തുന്ന ഗൂഢനീക്കങ്ങള്‍, അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കാര്യങ്ങളും വെളിവായി.
ഇറാഖില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തിയ ക്രൂരതകളും മറ്റും വെളിപ്പെടുത്തുന്ന 391,832 രേഖകളാണ് പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലെ പരാജയപ്പെട്ട യുദ്ധത്തില്‍ അമേരിക്ക നടപ്പിലാക്കിയ യുദ്ധരീതികളും ചെലവുകളും അമേരിക്കന്‍ പട്ടാളക്കാരുടെ ക്രൂരതകളുമെല്ലാം ലോകമറിഞ്ഞു. അമേരിക്കയുടെ അഫ്ഘാന്‍ നയവുമായി ബന്ധപ്പെട്ട് 251,000 രഹസ്യരേഖകളാണ് വിക്കിലീക്സ് പുറത്തുവിട്ടത്.
ഇന്ത്യ അമേരിക്കയുടെ ഏറ്റവും നല്ല സുഹൃത്താണെന്ന് ഊറ്റം കൊള്ളുന്നതിന്റെ പൊള്ളത്തരം വെളിപ്പെടുത്തിയത് വികിലീക്സ് കേബിളുകള്‍ ആണ്. രക്ഷാസമിതി സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുച്ഛിച്ചു തള്ളുന്നു, ഹിലരി ക്ലിന്റണ്.ലോക്സഭയിലെ വിശ്വാസവോട്ടിനുപിന്നിലെ കോഴയിടപാടും പുറത്തു വന്നു ആണവ കരാറുമായി ബന്ധപ്പെട്ടു അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു അനുകൂലമായ നയരൂപീകരണത്തിന് വേണ്ടി ഇന്ത്യന്‍ ജനാധിപത്യത്തെ വിലക്കെടുക്കാന്‍ ശ്രമിച്ചതും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനു മുന്നില്‍ സമ്പൂര്‍ണം കീഴടങ്ങിയതും വെളിവായി.പുറമേക്ക് സര്‍ക്കാര്‍ വിരോധം പറയുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ കരാറിനെ പിന്തുണക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥരോട് ബി.ജെ.പി നേതാക്കള്‍ ഏറ്റിരുന്നുവത്രെ. ഇന്ത്യന്‍ മാധ്യമങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് നില കൊള്ളുന്നത് എന്ന കാര്യവും വെളിപ്പെട്ടു ഇടതുവിരോധംമൂലം അമേരിക്കയുടെ ദുഃസ്വാധീനം മറച്ചു പിടിക്കാന്‍ കോളമെഴുതി കഷ്ടപ്പെട്ടവരാണ് ഇന്ത്യന്‍ പത്രങ്ങള്‍. ( അമേരിക്കന്‍ സമ്മര്‍ദ്ദത്തെപ്പറ്റിയുള്ള "ദി ഹിന്ദു" റിപ്പോര്‍ട്ടുകള്‍ വിസ്മരിക്കുന്നില്ല )വിക്കിലീക്സ് പുറത്തുവിടാന്‍ പോകുന്ന രേഖകളില്‍ ഇന്ത്യ- അമേരിക്ക നയതന്ത്രബന്ധത്തെ ഉലക്കാന്‍ പോകുന്ന രേഖകളുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞ അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.അമേരിക്ക കെട്ടിപ്പൊക്കിയ വലിയ കച്ചവട സ്വപ്‌നങ്ങള്‍ തകര്‍ന്നടിയാന്‍ പാടില്ലല്ലോ...! (ഇന്ത്യന്‍ ഗവണ്‍ മെന്റ് ഇന്ത്യക്കാര്‍ക്ക് വേണ്ടി തീരുമാനം മാറ്റുമെന്ന് ഭയന്ന മണ്ടത്തരം...!)
രേഖകള്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ആകെ ആടിയുലഞ്ഞ അമേരിക്ക വിക്കിലീക്സിനെ തകര്‍ക്കാനായി ഒരുമ്പെട്ടിറങ്ങിയിരുന്നു. ചാരപ്രവര്‍ത്തനനിരോധന നിയമം ലംഘിച്ചുവെന്നുപറഞ്ഞ് അസാന്‍ജെയെ കുരുക്കാനായിരുന്നു ആദ്യശ്രമം.കെട്ടിച്ചമച്ച ലൈംഗികപീഡനകേസിന്റെ പേരില്‍ ബ്രിട്ടനില്‍ അസാഞ്ചെയെ അറസ്റ്ചെയ്ത് ജയിലിലടച്ചു.കൂടാതെ വിക്കിലീക്സ് സൈറ്റ് ബ്ലോക്ക് ചെയ്തു. വടക്കന്‍ ഫ്രാന്‍സിലുള്ള വെബ് ഹോസ്റ്റിങ് കമ്പനിയായ ഒവിഎച്ച് , വിക്കിലീക്സിന്റെ ഡൊമെയ്ന്‍ സിസ്റ്റം പ്രൊവൈഡര്‍ എവരിഡിഎന്‍എസ് തുടങ്ങിയ കമ്പനികള്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ഭയന്ന് വിക്കി ലീക്സിനുള്ള സേവനം അവസാനിപ്പിച്ചു. എല്ലാറ്റിനുമൊടുവില്‍ ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്, വിസ, മാസ്റ്റര്‍കാര്‍ഡ്, ഇ ബേ പേപാല്‍ , വെസ്റ്റേണ്‍ യൂണിയന്‍ കോ തുടങ്ങിയ കമ്പനികള്‍ വിക്കിലീക്സിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ വിക്കി ലീക്സ് ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്..വിക്കിലീക്സിന്റെ വരുമാനത്തിന്റെ 95 ശതമാനവും ഈ കമ്പനികള്‍ വഴിയാണ് കൈകാര്യംചെയ്തിരുന്നത്.
സാമ്പത്തികപ്രതിസന്ധി കാരണം വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ജൂലിയന്‍ അസാഞ്ജ് പോയവാരം വെളിപ്പെടുത്തി. അമേരിക്കന്‍ക്കമ്പനികളുടെ വിലക്ക് മറികടക്കാനും എങ്ങനെയും പണം കണ്ടെത്താനുമാണ് ശ്രമം. അതിന് കഴിഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അസാന്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വതന്ത്രമായ വിവര വിതരണത്തിനും അഭിപ്രായപ്രകടനത്തിനും ഇടമില്ലാത്ത അവസ്ഥയുണ്ടാക്കിത്തീര്‍ക്കുകയാണ് അമേരിക്കയെന്നും ഇത് ചോദ്യം ചെയ്യപ്പെടാതെപോയാല്‍ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലാവും അതെന്നും അസാന്‍ജെ പറഞ്ഞിട്ടുണ്ട്. ലോകം ശ്രദ്ധിക്കേണ്ട വാക്കുകളാണത്.
സാമ്പത്തികമായി തളര്‍ത്തിക്കൊണ്ട് ശത്രുവിനെ ഒതുക്കാനുള്ള അമേരിക്കന്‍ തന്ത്രം വിലപ്പോകുമോ ? 2010 ഡിസംബര്‍മുതല്‍ വിക്കിലീക്സിനുള്ള പ്രവര്‍ത്തനം വിസയും മാസ്റ്റര്‍കാര്‍ഡും നിര്‍ത്തിവച്ചു. ഈ കമ്പനികള്‍ ക്രെഡിറ്റ് കാര്‍ഡുവഴിയുള്ള സംഭാവന തടഞ്ഞതിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറില്‍ 1.35 ലക്ഷം ഡോളറാണ് വിക്കിലീക്സിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.
അസാഞ്ചയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും വിക്കിലീക്സിലൂടെ പുറത്തായ വിവരങ്ങളെല്ലാംതന്നെ ഇപ്പോഴും ഇന്റര്‍നെറ്റില്‍ സുലഭമാണ്. വിക്കിലീക്ക്‌സിന്റെ മിറര്‍ സൈറ്റുകളെല്ലാം ഒന്നൊന്നായി പൂട്ടിക്കാന്‍ യുഎസിനു സാധിച്ചാലും സാമ്പത്തികമായി എത്രമേല്‍ ഞെരുക്കിയാലും ഭരണ വര്‍ഗ്ഗത്തിന്റെ നെറികേടുകള്‍ പുറത്തു കൊണ്ടു വരാനും പ്രചരിപ്പിക്കാനും തന്റേടമുള്ള ഒരു ചെറുസംഘമെങ്കിലും ഉള്ളിടത്തോളം കാലം P2P നെറ്റ്വര്ക്കുകള് വഴി ടോറന്റ് ഉപയോഗിച്ചും മറ്റും വിവരങ്ങള്‍ കൈമാറിക്കൊണ്ട് വിക്കി ലീക്സ് പോരാട്ടം തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിയും..
അതെ, രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ ഒരു പിഞ്ചു കുഞ്ഞു മതി..
ഒരു പിഞ്ചു കുഞ്ഞിനെപ്പോലെപ്പോലും വെച്ചു പിടിപ്പിക്കാതെയാണല്ലോ ഇന്നത്തെ കാലത്തിന്റെ പോക്ക്. തെഹല്‍കയെയും കുറെ കോടതി കേറ്റി. ദാ ഇപ്പൊ വിക്കി ലീക്സും. പക്ഷെ എന്തിനും ഒരു മറുവശം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. എല്ലാം നല്ലതിനായിരിക്കുമെന്നും.
ReplyDeleteരാജാവ് നഗ്നനെന്നു പറഞ്ഞ ആ കുഞ്ഞു ഇനിയും വലുതായില്ലത്രേ...
ReplyDeleteഅടുത്തിടെ വിക്കിലീക്സ് അടുക്കളപ്പുറത്തെ പരദൂഷണകൂട്ടങ്ങളെക്കാള്‍ തരംതാണത് നമ്മള്‍ കണ്ടതല്ലേ... :)
തോല്‍പ്പിക്കാനാവുമോ...! കാത്തിരുന്നു കാണാം...
ReplyDeleteപ്രിയ സന്ദീപേട്ടാ,
ReplyDelete"വിക്കിലീക്സ് അടുക്കളപ്പുറത്തെ പരദൂഷണകൂട്ടങ്ങളെക്കാള്‍ തരംതാണെന്ന്" പറഞ്ഞത് ഏതു സംഭവത്തെക്കുറിച്ച് ആണെന്ന് വ്യക്തമാക്കാമോ?
ദശലക്ഷങ്ങള്‍ വരുന്ന രഹസ്യരേഖകള്‍ വായിച്ചുപഠിച്ച് പ്രസക്തമായ വിവരങ്ങള്‍ മനസ്സിലാക്കുക ഏറെ ശ്രമകരമാണ്.ഈ രേഖകളില്‍തന്നെ തനി വസ്തുതകള്‍ മുതല്‍ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വരെ ഉണ്ട്. അവ വായിച്ച് പ്രസിദ്ധപ്പെടുത്തുമ്പോള്‍ ലേഖകരുടെ വ്യാഖ്യാനങ്ങള്‍കൂടി അവയില്‍ കടന്നുകൂടുന്നു.
ഗൌരവമുള്ള ഒരു പോസ്റ്റ്. ആരാലും ശ്രദ്ധിക്കപ്പെടാതെ ഫെയ്സ് ബുക്കില്‍ കിടക്കുന്നത് കണ്ടപ്പോഴേ തോന്നി. ഇത് നല്ല പോസ്ടാവും എന്ന്. നല്ലൊരു ബ്ലോഗാണ് വിഷ്ണു താങ്കളുടേത്. അനുയായി ആകാനുള്ള ഓപ്ഷന്‍ ഇല്ലാത്തത് കൊണ്ട് ഇപ്പോള്‍ ആകുന്നില്ല.
ReplyDeleteതീര്‍ച്ചയായും ആരിഫ് സെയിന്‍ പറഞ്ഞതുപോലെ ഗൗരവമുള്ള വിഷയങ്ങളും എഴുത്തുമാണ് ഈ ബ്ലോഗിന്റെ പ്രത്യേകത.താങ്കള്‍ ഇടപെടുന്ന വിഷയങ്ങളില്‍ മുര്‍ച്ചയുള്ള സാമൂഹ്യനിരീക്ഷണങ്ങള്‍ കാണാം...
ReplyDeleteഇവിടെ പ്രതിപാതിച്ച വിഷയത്തെപ്പറ്റിയും മറ്റുള്ളവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സൂചിപ്പിച്ച കാര്യങ്ങളെക്കുറിച്ചും എനിക്ക് കൂടുതലൊന്നും അറിയില്ല... അതുകൊണ്ട് എനിക്ക് അഭിപ്രായങ്ങളൊന്നും ഇവിടെ രേഖപ്പെടുത്താന്‍ കഴിയാതെ പോവുന്നു.
വിക്കിലീക്സിനെക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ ഉപയോഗിക്കുവാനായി കുറേ അധികം വിവരങ്ങള്‍ ഇവിടെ നിന്നു കിട്ടി... എനിക്ക് അതു മതി....
നന്ദി. ഇത്തരം അറിവുകള്‍ ഇനിയും ഞങ്ങളുമായി പങ്കു വെക്കുക.
ആരിഫ് ,പ്രദീപേട്ടാ,
ReplyDeleteപോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും പ്രത്യേകം നന്ദി പറയട്ടെ .
അഭിപ്രായം വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
എനിക്കറിയുന്ന ചില കാര്യങ്ങള്‍ പറയുന്നു അത്രയേ ഉള്ളൂ
വിഷ്ണു, നന്നായിട്ടുണ്ട് ഈ പോസ്റ്റ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം കൊണ്ട് എത്ര കുടങ്ങളുടെ വാ മൂടിക്കെട്ടാന്‍ ലോകപോലീസിന് കഴിയും? വിനാശകാലേ വിപരീത ബുദ്ധി!!
ReplyDeleteകാര്യപ്രസകതമായ ഒരു നോട്ട്. കെട്ടിച്ചമച്ച ലൈഗിക അപവാദത്തെ ക്കുറിച്ചുള്ള വാർത്ത ഇന്നു ന്യൂസ് പേപ്പറിൽ കണ്ടിരിന്നു. കാത്തിരിന്നു കാണാം അഴിഞ്ഞു വീണ മുഖം മൂടികളുടെ വെപ്രാളവും അതിന്റെ അനന്തര ഫലങ്ങളും..
ReplyDeleteLondon, November 2, 2011
ReplyDeleteWikiLeaks founder Julian Assange on Wednesday lost his appeal in the High Court here against attempts to extradite him to Sweden over allegations of sexual assault brought by two women.
The verdict was greeted with outrage by rights activists.
Mr. Assange, who denies the allegations and believes that the case is politically motivated, said he was considering his “next steps.”
He would remain on bail under the same highly restrictive conditions that were imposed when he was arrested in November last year on a European-wide Swedish warrant.
athe namukku kaathirikkam...... aashamsakalode.....
ReplyDelete