Sunday, January 30, 2011

ശരണമയ്യപ്പാ

മകര ജ്യോതി ദിനത്തില് 104 അയ്യപ്പ ഭക്തന്മാരുടെ മരണത്തിനിടയാക്കിയ
പുല്ലുമേട്‌ ദുരന്തം അത്യന്തം നിര്‍ഭാഗ്യകരമായിപ്പോയി.
അതിന്‍റെ കാര്യ കാരണങ്ങളെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നു. പോലീസിന്‍റെയും സര്‍ക്കാരിന്‍റെയും  വീഴ്ചയാണോ എന്ന് പരിസോധിക്കുകയായിരുന്നു ആദ്യ നാളുകളില്‍. പിന്നെ അത് മകരവിളക്കാണോ മകര ജ്യോതിയാണോ എന്ന് വലിയ വാഗ്വാദങ്ങളും നടന്നു.
ശബരിമലയിലെ മകരജ്യോതി ഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി. മകരവിളക്ക് മനുഷ്യനിര്മിതമാണെന്ന് ജി സുധാകരന്‍ .മകരജ്യോതി ഭക്തിയും വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്ന് മന്ത്രി ബിനോയ് വിശ്വം.ശബരിമലയിലെ മകര്യ ജ്യോതിയും മകര വിളക്കും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന്‌ തന്ത്രി കണ്‌ഠരര്‌ മഹേശ്വരര്‌.

ശബരിമല തീര്‍ഥാടനം അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ ചര്‍ച്ചകളെന്നു ചില ഹൈന്ദവ സംഘടനകളും ആരോപിച്ചു.

ഇതിനിടെ വിട്ടുപോയ ചില വസ്തുതകള്‍ ....


ഇതാദ്യമായല്ല ശബരിമലയില്‍ ഇത്തരം കൂട്ടമരണങ്ങള്‍ അരങ്ങേറുന്നത്.

മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന പ്രകാശം മനുഷ്യനിര്‍മ്മിതമാണെന്ന് എല്ലാവരും തുറന്ന് സമ്മതിക്കുന്ന കാര്യമാണ് ( ഇപ്പോള്‍ താത്രി കൂടി സമ്മതിച്ചു,വീണ്ടുവിചാരമുണ്ടായ പോലെ തൊട്ടു പിറ്റേന്ന് പുതിയ വ്യാഖ്യാനങ്ങളുമായി പത്രസമ്മേളനം നടത്തിയെങ്കിലും! )

ശബരിമല തീര്‍ത്ഥാടന കാലം ദേവസ്വം ബോര്‍ഡിന് നൂറു കോടിയോ അതിലേറെയോ വരുമാനം ലഭിക്കുന്നു..


“മകരജ്യോതി എന്നത് ദിവസത്തില്അതായത് മകരം ഒന്നിനു ഒരു പ്രത്യേക സമയത്ത് ( അയ്യപ്പന്തിരുവാഭരണം ചാര്ത്തി നട തുറക്കുന്ന സമയത്ത്) മാനത്ത് തെളിയുന്ന ഒരു നക്ഷത്രമുണ്ട്. നക്ഷത്രത്തേയാണ്മകരജ്യോതി എന്നു വിശേഷിപ്പിക്കുന്നത്. മൂന്നു നാലു തവണ അതിങ്ങനെ മിന്നി മിന്നി വരുന്നത് നമുക്കു അവിടെ സമയത്ത് കാണുവാന്സാധിക്കു”മെന്ന വാദം പത്താം തരാം വരെയെങ്കിലും സയന്സ് പഠിച്ചവര്വിശ്വസിക്കാന്പാടില്ലാത്തതാണ്. കാരണം ജ്യോതി ശാസ്ത്രത്തില്‍ (astronomy) അല്പം അറിവുള്ള ഏതൊരാള്ക്കും അറിയാം ഒരു നക്ഷത്രവും ഒരു പ്രത്യേക ദിവസം ഉദിക്കില്ല എന്ന്

അന്ധ വിശ്വാസങ്ങള്ക്ക് ശാസ്ത്രീയ വിശദീകരണങ്ങള്ആവശ്യമില്ല, അതിനെക്കാളേറെ അസാധ്യവുമാണ്‌.



ഒരിക്കലും വരാത്ത മാവേലിയെ കാത്തു നമ്മള്ഓണം ആഖോഷിക്കുന്നില്ലേ, അതുപോലെ ഒരു വിശ്വാസം മാത്രമാണ് മകരജ്യോതി.
 വിശ്വാസങ്ങള്കൂട്ടക്കൊലയിലേക്ക് നയിക്കുമ്പോള്കണ്ണും കാതും കൊട്ടിയടച്ചു തപസ്സിരിക്കണോ?

Sunday, January 2, 2011

തൃപ്പടി ദാനം

കീഴടങ്ങല്‍
അമേരിക്കയുമായുള്ള 123 കരാര്‍ പ്രകാരം സൈറസ് ആണവ ഗവേഷണ റിയാക്ടര്‍ ഇന്ത്യ ഉപേക്ഷിക്കുന്നു.




ഇന്ത്യയുടെ ആണവ ഗവേഷണത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ആദ്യത്തെ ഗവേഷണ റിയാക്ടറായ സൈറസ് (കനഡ ഇന്ത്യ റിയാക്ടര്‍ യൂട്ടിലിറ്റി സര്‍വീസ്) അടച്ചിട്ടു. ഇന്ത്യ-അമേരിക്ക സിവില്‍ ആണവക്കരാറിന്‍റെ ഭാഗമായാണ് ഈ റിയാക്ടറിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.  
സൈറസ് ആണവ ഗവേഷണ റിയാക്ടര്‍
ഇന്ത്യന്‍ ആണവ വികസനത്തിന്‍റെ പ്രതീകമായി വിശേഷിപ്പിക്കുന്ന ഈ റിയാക്ടര്‍ മുംബൈയിലെ ട്രോംബെ ആണവനിലയത്തിലാണുള്ളത്. ഇന്ത്യയുമായി ആണവക്കരാറില്‍ ഒപ്പുവയ്ക്കണമെങ്കില്‍ സൈറസ് റിയാക്ടര്‍ അടച്ചിടണമെന്ന് അമേരിക്ക തുടക്കം മുതല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ആണവനിര്‍വ്യാപന ലോബിയെ നിശബ്ദമാക്കാനും ഈ റിയാക്ടര്‍ അടച്ചിടേണ്ടത് അമേരിക്കയ്ക്ക് അനിവാര്യമായിരുന്നു. ഇന്ത്യ വന്‍ ആണവായുധ ശക്തിയാകുന്നത് തടയുക എന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്.
  
1974ല്‍ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിനുള്ള പ്ളൂട്ടോണിയം നല്‍കിയത് ഈ റിയാക്ടറായിരുന്നു. കോടികളുടെ അറ്റകുറ്റപ്പണി തീര്‍ത്ത് 2005 ലാണ് വീണ്ടും സൈറസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇനിയും വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ 40 മെഗാവാട്ട് ശേഷിയുള്ള റിയാക്ടര്‍. ആണവ എന്‍ജിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പരിശീലനത്തിനും ഇതുപയോഗിച്ചിരുന്നു.
നെഹ്‌റു ഭാഭ
 ഇന്ത്യന്‍ എന്‍ജിനിയര്‍മാരെയും ശാസ്ത്രജ്ഞരെയും ലോക നിലവാരമുള്ളവരാക്കി മാറ്റാന്‍ ഏറെ സഹായിച്ചതാണ് സൈറസ് എന്ന് ആണവോര്‍ജ കമീഷന്‍ മുന്‍ചെയര്‍മാന്‍ പി കെ അയ്യങ്കാര്‍ പറഞ്ഞു. 1954ല്‍ കനഡയില്‍നിന്നാണ് ഈ റിയാക്ടര്‍ വാങ്ങിയത്. 1960 ല്‍ ആദ്യമായി പ്ളൂട്ടോണിയം ഉണ്ടാക്കിയ ഈ റിയാക്ടറിന് പ്രതിവര്‍ഷം 10 കിലോഗ്രാംവരെ പ്ളൂട്ടോണിയം നിര്‍മിക്കാന്‍ ശേഷിയുണ്ട്. ഇന്ത്യയില്‍നിന്ന് കുഴിച്ചെടുത്ത യുറേനിയം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സൈറസ് റിയാക്ടര്‍ അടച്ചിട്ടത് അമേരിക്കയ്ക്കു മുമ്പില്‍ ഇന്ത്യയുടെ രാഷ്ട്രീയമായ കീഴടങ്ങലാണെന്ന് പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരന്‍ പറഞ്ഞു. ഇന്ത്യ അണുസ്ഫോടനം നടത്തിയതുമുതല്‍ അമേരിക്ക ഈ റിയാക്ടര്‍ ലക്ഷ്യം വച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അഞ്ചുവര്‍ഷത്തിനകം ഇന്ത്യയില്‍നിന്ന് നാലുലക്ഷം കോടി രൂപയുടെ ആണവവ്യാപാരമാണ് അമേരിക്കയില്‍നിന്നടക്കമുള്ള പാശ്ചാത്യകമ്പനികള്‍ പ്രതീക്ഷിക്കുന്നത്. സെന്‍റര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിസന്‍റെ കണക്കാണിത്. ഇതില്‍ സിംഹഭാഗവും അമേരിക്കന്‍ കമ്പനികളായ വെസ്റ്റിങ് ഹൌസിനും ജനറല്‍ ഇലക്ട്രിക്കല്‍സിനുമാണ് ലഭിക്കുക. അമേരിക്കയുടെ നേതൃത്വത്തിലാണ് കരാര്‍ എന്നതുകൊണ്ടുതന്നെ റിയാക്ടര്‍ ബിസിനസിലെ വലിയ ഭാഗവും ഇവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.

കീഴടങ്ങലിന്‍റെ നാള്‍വഴി

1968: ആണവനിര്‍വ്യാപനകരാര്‍ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഒപ്പിടാന്‍ ഇന്ത്യ വിസമ്മതിച്ചു.

1974, മെയ് 18: ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം.

1978, മാര്‍ച്ച് 10: അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ആണവ നിര്‍വ്യാപനനിയമം ഒപ്പിട്ടു. തുടര്‍ന്ന് ഇന്ത്യക്കുള്ള ആണവസഹായം നിര്‍ത്തലാക്കി.

1998, മെയ് 11-13: ഇന്ത്യ അഞ്ചു ഭൂഗര്‍ഭ ആണവപരീക്ഷണം നടത്തി.

2005, ജൂലൈ 18: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആണവകരാര്‍ സംബന്ധിച്ച ആദ്യപ്രഖ്യാപനം നടത്തി.
2005, ജൂണ്‍ 28: ഇന്ത്യ-അമേരിക്ക പ്രതിരോധ ചട്ടക്കൂട് കരാര്‍ ഒപ്പിട്ടു.

2006, മാര്‍ച്ച് 1: ബുഷിന്‍റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം.
2006, മാര്‍ച്ച് 3: ആണവസഹകരണം സംബന്ധിച്ച് ബുഷും മന്‍മോഹന്‍സിങ്ങും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

2006, ജൂലൈ 26: അമേരിക്കന്‍ കോഗ്രസിലെ പ്രതിനിധി സഭ ഹൈഡ് ആക്ട് പാസാക്കി. ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടുന്നതില്‍നിന്ന് ഒഴിവ് നല്‍കി ഇന്ത്യയുമായുള്ള ആണവ സഹകരണം പ്രഖ്യാപിച്ചു.
2006, നവംബര്‍ 16: സമാധാന ആവശ്യത്തിനുള്ള ഇന്ത്യ-അമേരിക്ക കരാറും അമേരിക്കയുടെ അധികപ്രമാണം നടപ്പാക്കല്‍നിയമവും നടപ്പാക്കി.

2006, ഡിസംബര്‍ 18: ഹൈഡ് ആക്ടില്‍ ബുഷ് ഒപ്പിട്ടു.

2007,ആഗസ്ത് 3: 123 കരാര്‍ ഇരുരാജ്യവും പുറത്തുവിട്ടു.
2008, മാര്‍ച്ച് 3: ആണവകരാറുമായി മുന്നോട്ടുപോയാല്‍ ഗുരുതര ഭവിഷ്യത്തെന്ന് ഇടതുപാര്‍ടികളുടെ മുന്നറിയിപ്പ്.
2008, ജൂലൈ 8: ഇടതുപാര്‍ടികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

2008, ആഗസ്ത് 1: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുരക്ഷാകരാറിന് അംഗീകാരം നല്‍കി.