ഡിസംബര്‍ പതിനാറ്, ഞായര്‍
ദക്ഷിണ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ബസ് ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് ക്രൂരകൃത്യത്തിനുപിന്നില്‍. ഞായറാഴ്ച രാത്രിയാണ് സംഭവം. പീഡിപ്പിച്ചശേഷം വിദ്യാര്‍ഥിനിയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും പുറത്തേക്ക് വലിച്ചെറിഞ്ഞ് അക്രമികള്‍ സ്ഥലംവിട്ടു. രാത്രി അനധികൃത സര്‍വീസ് നടത്തുന്ന ബസിലായിരുന്നു പീഡനം.
സംഭവത്തില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്ന നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച നോയ്ഡയില്‍നിന്ന് ബസ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് ബലിയ സ്വദേശിയായ വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഞായറാഴ്ച രാത്രി ഉത്തര്‍പ്രദേശ് ഗോരഖ്പുര്‍ സ്വദേശിയും എന്‍ജിനിയറുമായ യുവാവിനോടൊപ്പം സിനിമ കണ്ടശേഷം രാത്രി 9.15ഓടെ പെണ്‍കുട്ടി ദക്ഷിണ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് ദ്വാരകയിലേക്കുള്ള ബസില്‍ കയറി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബസ്ജീവനക്കാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ബസ് ഡ്രൈവറും കണ്ടക്ടറും അടങ്ങിയ ഏഴുപേരടങ്ങുന്ന സംഘമാണ് ശല്യപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഇത് ചോദ്യംചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ അയാളെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് അവശനാക്കിയശേഷം വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് ഡ്രൈവറുടെ ക്യാബിനിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീടു പെണ്‍കുട്ടിയെയും യുവാവിനെയും പുറത്തേക്ക് വലിച്ചെറിഞ്ഞു.
കൃത്യം നടത്തുമ്പോള്‍ ബസില്‍ മറ്റ് യാത്രികര്‍ ഉണ്ടായിരുന്നില്ല. ദക്ഷിണ ഡല്‍ഹിയിലെ മഹിപല്‍പുര്‍ എന്ന സ്ഥലത്ത് അവശ നിലയില്‍ കിടന്ന വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും വഴിയാത്രക്കാരനാണ് കണ്ടെത്തിയത്. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടി സഫ്ദര്‍ജങ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ വയറിലും കുടലിലും ഗുരുതരമുറിവുകളുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കടുത്തമര്‍ദനത്തിനും പെണ്‍കുട്ടി വിധേയയായിട്ടുണ്ട്. "സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരം" എന്ന് കുപ്രസിദ്ധിനേടിയ ഡല്‍ഹിയെ നടുക്കുന്നതാണ് പുതിയ സംഭവം. കഴിഞ്ഞവര്‍ഷംമാത്രം ഡല്‍ഹിയില്‍ 550ലേറെ ബലാത്സംഗക്കേസാണ് രജിസ്റ്റര്‍ചെയ്തത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകലും പതിവായി നടക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഡല്‍ഹി സര്‍ക്കാരിനെതിരെ കടുത്ത രോഷം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കാനാകാത്തത് സര്‍ക്കാരിന്റെയും പൊലീസ് സംവിധാനത്തിന്റെയും വീഴ്ചയാണെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ മമത ശര്‍മ പറഞ്ഞു.
എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ ബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാകുന്നത് ?
സ്ത്രീ പീഡനങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ തന്നെയാണ് എന്ന അങ്ങേയറ്റം മനുഷ്യത്വ രഹിതമായ വിശ്വാസം വച്ച് പുലര്‍ത്തുന്നവരാണ് ഏതാണ്ടെല്ലാവരും.സ്ത്രീകളുടെ വസ്ത്ര ധാരണം, ദാരിദ്ര്യം, കുടുംബ പശ്ചാത്തലം ഇവയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് ഇവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. പുരുഷന്മാരെ സ്ത്രീകള്‍ ആക്രമണത്തിന് പ്രേരിപ്പിക്കുന്നു എന്ന് ചുരുക്കം.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നീതി തേടി വരുന്നത് ഇവരുടെ മുന്പിലേക്കാണ്. ബലാത്സംഗത്തിനു ഇരയായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ പൊതുവെ അത് പുറത്തു പറയാന്‍ മടികാണിക്കാറുണ്ട്. തങ്ങളുടേതല്ലാത്ത ഈ തെറ്റിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ വേട്ടയാടാന്‍ സമൂഹം നാവില്‍ വെള്ളമൂറിക്കൊണ്ട് കാത്തിരിക്കുകയാണ് എന്നത് തന്നെ അതിനു കാരണം. തനിക്കു സംഭവിച്ച ദുര്‍ഗതി മറ്റുള്ളവര്‍ക്ക് വരാതിരിക്കാന്‍ കേസ് കൊടുത്തേ തീരൂ എന്ന് നിര്‍ബന്ധമുള്ളവര്‍ മാത്രമാണ് പൊതുവെ നിയമ സഹായം തേടിയെത്തുന്നത്. ഓരോ അമ്പത്തിയൊന്നു ആക്രമണങ്ങളില്‍ അമ്പതും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്തിനാണ് സ്ത്രീകള്‍ നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നത്? എന്തിനാണ് അവര്‍ ബാര്‍ടെണ്ടര്‍ ആയി ജോലി ചെയ്യുന്നത്? ദുപ്പട്ട ധരിക്കാത്തത് എന്തുകൊണ്ടാണ് ? തുടങ്ങി ഇരകള്‍ക്ക് നേരെ ചോദ്യശരങ്ങള്‍ എയ്യുന്നവര്‍ വേട്ടക്കാരെപ്പറ്റി പൂര്‍ണ്ണമായും നിശബ്ദരാണ്.
നിയമപാലകരുടെ സ്ത്രീ വിരുദ്ധതയുടെ ആഴം വെളിപ്പെടുത്തുന്ന വീഡിയോ ചുവടെ
ഇത്തരം മാനസികാവസ്ഥയിലുള്ള നിയമപാലകര്‍ ഉള്ളിടത്തോളം കാലം എങ്ങനെ നമ്മുടെ സ്ത്രീ സുഹൃത്തുക്കള്‍ക്ക് മാന്യമായി വഴിനടക്കാന്‍ കഴിയും...?
അവര്‍ക്ക് ഒരു കഠാര സമ്മാനിച്ചാലോ ..?

തെഹല്‍ക്ക, ഏപ്രില്‍ പതിനാല്, 2012
ഡല്‍ഹിയിലെ നിയമപാലകര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ എങ്ങനെ നിരീക്ഷിക്കുന്നു എന്ന് നോക്കൂ.... ഇവരില്‍ പലര്‍ക്കുമാണ് കേസന്വേഷനത്തിനുള്ള ചുമതല നല്‍കിയിരിക്കുന്നത് .
ഇരകള്‍ക്ക് നീതി കിട്ടുമെന്ന് ഏതാണ്ട് ഉറപ്പാണല്ലോ...!
നേപ്പാളില്‍ നിന്നും ഡാര്‍ജിലിങ്ങില്‍ നിന്നുമൊക്കെ പെണ്‍കുട്ടികള്‍ ഇവിടെ വരുന്നത് “ബിസിനസ്” ചെയ്യാനാണ്. അവര്‍ പണത്തിനു വേണ്ടി ആണുങ്ങളുടെ കൂടെ പോകും, കിട്ടുന്ന പണം അവര്‍ക്ക് മതിയാകാതെ വരുമ്പോള്‍ അവര്‍ അത് പീഡനം എന്ന് പറയും—
രാജ്പാല്‍ യാദവ് , Add’l Station House Officer,
സെക്ടര്‍ 29, ഗുര്‍ഗാവ്
|
സ്ത്രീ പീഡനങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ തന്നെയാണ് എന്ന അങ്ങേയറ്റം മനുഷ്യത്വ രഹിതമായ വിശ്വാസം വച്ച് പുലര്‍ത്തുന്നവരാണ് ഏതാണ്ടെല്ലാവരും.സ്ത്രീകളുടെ വസ്ത്ര ധാരണം, ദാരിദ്ര്യം, കുടുംബ പശ്ചാത്തലം ഇവയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് ഇവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. പുരുഷന്മാരെ സ്ത്രീകള്‍ ആക്രമണത്തിന് പ്രേരിപ്പിക്കുന്നു എന്ന് ചുരുക്കം.
പെണ്‍കുട്ടികള്‍ അവരവരുടെ പരിധിക്കുള്ളില്‍ അടങ്ങിയൊതുങ്ങി നിന്നില്ലെങ്കില്‍, അനുയോജ്യമായ വേഷം ധരിച്ചില്ലെങ്കില്‍ , അവരോട് ആകര്‍ഷണം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. അത് ആണുങ്ങളെ പ്രകോപിപ്പിക്കുകയും ബലാല്‍ സംഗത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു.
അര്‍ജുന്‍ സിംഗ് , SHO, സൂരജ്പൂര്‍ പോലീസ് സ്റ്റേഷന്‍,
ഗ്രേറ്റര്‍ നോയിഡ.
|
പോക്കറ്റ് മണി സമ്പാദിക്കാന്‍ ആയി വ്യഭിചാരത്തിനിറങ്ങുന്ന
സ്ത്രീകള്‍ പ്രതിഫലം തികയാതെ വരുമ്പോള്‍ പീഡന കേസ് ഫയല്‍ ചെയ്യുന്നു
എന്നതാണ് ഇവരുടെ വിചിത്രമായ ന്യായം. കഴിഞ്ഞവര്‍ഷംമാത്രം ഡല്‍ഹിയില്‍
550ലേറെ ബലാത്സംഗക്കേസാണ്
രജിസ്റ്റര്‍ചെയ്തത് എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്ത് വച്ച് വായിക്കുമ്പോള്‍
ആണ് എത്ര ബാലിശമാണ് ഈ വാദം എന്ന് നാം തിരിച്ചറിയുക. 2010-ല്‍ 414 കേസുകള്‍ ആണ് ഫയല്‍ ചെയ്തിട്ടുള്ളത്.
ഇതോടൊപ്പം മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ജാതി ചിന്തയും പുറത്തു ചാടുന്നു. താഴ്ന്ന ജാതിക്കാരും ദരിദ്രരും ഒക്കെ മാത്രമാണത്രേ ആക്രമണത്തിന് ഇരയാകുന്നത്. (അതവരുടെ കയ്യിലിരുപ്പ് എന്ന് ധ്വനി )

സവര്‍ണ്ണജാതിക്കാര്‍ ( കുലീന സ്ത്രീകള്‍) പീഡനം സംബന്ധിച്ച
പരാതികളുമായി വരാറില്ല. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്കിടയില്‍ അങ്ങനെയൊന്നു സംഭവിക്കുന്നതേയില്ല
.
യോഗീന്ദര്‍
സിംഗ് തോമാര്‍ , നോയിഡ
|
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നീതി തേടി വരുന്നത് ഇവരുടെ മുന്പിലേക്കാണ്. ബലാത്സംഗത്തിനു ഇരയായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ പൊതുവെ അത് പുറത്തു പറയാന്‍ മടികാണിക്കാറുണ്ട്. തങ്ങളുടേതല്ലാത്ത ഈ തെറ്റിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ വേട്ടയാടാന്‍ സമൂഹം നാവില്‍ വെള്ളമൂറിക്കൊണ്ട് കാത്തിരിക്കുകയാണ് എന്നത് തന്നെ അതിനു കാരണം. തനിക്കു സംഭവിച്ച ദുര്‍ഗതി മറ്റുള്ളവര്‍ക്ക് വരാതിരിക്കാന്‍ കേസ് കൊടുത്തേ തീരൂ എന്ന് നിര്‍ബന്ധമുള്ളവര്‍ മാത്രമാണ് പൊതുവെ നിയമ സഹായം തേടിയെത്തുന്നത്. ഓരോ അമ്പത്തിയൊന്നു ആക്രമണങ്ങളില്‍ അമ്പതും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സ്ത്രീകളുടെ വേഷ വിധാനമാണ് പ്രധാന പ്രശ്നം, ശരീരം പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ ആരിലും അധമ വികാരങ്ങള്‍ ഉണര്‍ത്തുന്നു. സത്ബിര്‍ സിംഗ് , Add’l Station House Officer, സെക്ടര്‍ 31, ഫരീദാബാദ് പോലിസ് സ്റ്റേഷന്‍ |
എന്തിനാണ് സ്ത്രീകള്‍ നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നത്? എന്തിനാണ് അവര്‍ ബാര്‍ടെണ്ടര്‍ ആയി ജോലി ചെയ്യുന്നത്? ദുപ്പട്ട ധരിക്കാത്തത് എന്തുകൊണ്ടാണ് ? തുടങ്ങി ഇരകള്‍ക്ക് നേരെ ചോദ്യശരങ്ങള്‍ എയ്യുന്നവര്‍ വേട്ടക്കാരെപ്പറ്റി പൂര്‍ണ്ണമായും നിശബ്ദരാണ്.
കൂട്ട ബലാല്‍സംഗത്തെക്കുറിച്ച് ഇവരുടെ പ്രതികരണം ആരെയും ഞെട്ടിപ്പിക്കുന്നതാണ് :
"പെണ്‍കുട്ടിക്ക് കൂട്ടത്തില്‍ ഒരാളോടെങ്കിലും സഹകരിക്കാമായിരുന്നുവല്ലോ...!"